ക്യാ​ര​റ്റ് മ​ഞ്ചൂ​രി​യ​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാ​ര​റ്റ് മ​ഞ്ചൂ​രി​യ​ന്‍


ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ക്യാ​ര​റ്റ്- 250 ഗ്രാം, ​സ​വാ​ള- 1, ക്യാ​പ്‌​സി​ക്കം- പ​കു​തി, വെ​ളു​ത്തു​ള്ളി- 4 അ​ല്ലി, ഇ​ഞ്ചി-​ഒ​രു ക​ഷ്ണം, പ​ച്ച​മു​ള​ക്- 3
ത​ക്കാ​ളി പേ​സ്റ്റ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍, ചി​ല്ലി സോ​സ്- അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍, സോ​യാ സോ​സ്-​അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍
കോ​ണ്‍ഫ്ളോ​ർ-1 ടീ​സ്പൂ​ണ്‍, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്, മ​ല്ലി​യി​ല – ആ​വ​ശ്യ​ത്തി​ന്, എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

ക്യാ​ര​റ്റ് വ​റു​ക്കു​വാ​നു​ള്ള കൂ​ട്ടു​ണ്ടാ​ക്കു​വാ​ന്‍

മൈ​ദ-​അ​ര ക​പ്പ്, കോ​ണ്‍ഫ്ളോ​ർ-3 ടീ​സ്പൂ​ണ്‍, മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍, കു​രു​മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍
ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്-​അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

കൂ​ട്ടു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ചു ക​ല​ര്‍ത്തി പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് കു​ഴ​മ്പു​പ​രു​വ​ത്തി​ലാ​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ നു​റു​ങ്ങ​നെ അ​രി​യു​ക. ക്യാ​ര​റ്റ് അ​ധി​കം ക​ട്ടി​യി​ല്ലാ​തെ വ​ട്ട​ത്തി​ല്‍ ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​യ്ക്ക​ണം. ഒ​രു പാ​നി​ല്‍ എ​ണ്ണ തി​ള​പ്പി​ച്ച് ക്യാ​ര​റ്റ് ക​ഷ്ണ​ങ്ങ​ള്‍ മാ​വി​ല്‍ മു​ക്കി വ​റു​ത്തെ​ടു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. മ​റ്റൊ​രു പാ​നി​ല്‍ ഒ​രു സ്പൂ​ണ്‍ എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ര്‍ത്ത് മൂ​പ്പാ​വു​ന്ന​തു​വ​രെ ഇ​ള​ക്കു​ക. പി​ന്നീ​ട് ക്യാ​പ്‌​സി​ക്കം ചേ​ര്‍ത്ത് ഇ​ള​ക്ക​ണം. ഇ​തി​ലേ​ക്ക് ത​ക്കാ​ളി പേ​സ്റ്റ്, സോ​സു​ക​ൾ, ഉ​പ്പ് എ​ന്നി​വ ചേ​ര്‍ക്കു​ക. കോ​ണ്‍ഫ്‌​ളോ​ര്‍ ഒ​രു ക​പ്പു വെ​ള്ള​ത്തി​ല്‍ ക​ല​ക്കി ഇ​തി​ലേ​ക്കൊ​ഴി​യ്ക്ക​ണം. ഇ​തി​ലേ​ക്ക് വ​റു​ത്തു വ​ച്ചി​രി​ക്കു​ന്ന ക്യാ​ര​റ്റ് ചേ​ര്‍ത്ത് ഇ​ള​ക്കാം. സോ​സ് ന​ല്ല​പോ​ലെ പി​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ വാ​ങ്ങി വ​യ്ക്കു​ക. മ​ല്ലി​യി​ല​യും സ​വാ​ള അ​രി​ഞ്ഞ​തും ചേ​ര്‍ത്ത് അ​ല​ങ്ക​രി​യ്ക്കാം.


LATEST NEWS