കോളിഫ്ലവർ പക്കോട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോളിഫ്ലവർ പക്കോട

ആവശ്യമുള്ള സാധനങ്ങള്‍

കോളിഫഌര്‍- ഒന്ന്

മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍

മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍

നാരങ്ങ നീര്- ആവശ്യത്തിന്

കടലമാവ്- അരക്കപ്പ

അരിപ്പൊടി- കാല്‍ക്കപ്പ്

കോണ്‍ഫഌവര്‍-ഒരു ടേബിള്‍ സ്പൂണ്‍

ബേക്കിഗം പൗഡര്‍- അര ടീസ്പൂണ്‍

എണ്ണ- പാകത്തിന്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

കൊളിഫഌവര്‍ ചെറുതായി മുറിച്ച് മഞ്ഞള്‍പ്പൊടിയിട്ട് തിളപ്പിച്ച് മാറ്റി വെയ്ക്കാം. വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ ശേഷം എണ്ണയൊഴികെയുള്ള എല്ലാ മിശ്രിതങ്ങളും ഇതിലേക്ക് മിക്‌സ് ചെയ്യുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പക്കവടയാക്കി ഇട്ട് മൂപ്പിച്ചെടുക്കാം. മൂത്ത് കഴിഞ്ഞതിനു ശേഷം എണ്ണ പോവാന്‍ വേണ്ടി പേപ്പര് നിരത്തിയ പാത്രത്തിലേക്ക് മാറ്റാം. ഇത് അല്‍പസമയത്തിനു ശേഷം ഉപയോഗിക്കാം.

 


Loading...