ചിക്കന്‍ കബ്‌സ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിക്കന്‍ കബ്‌സ

ചേരുവകള്‍
ചിക്കന്‍ - 1 കിലോ
ബസ്മതി അരി - 2 കപ്പ്
സവാള - 3 എണ്ണം
തക്കാളി - 1 വലുത്
തക്കാളി പേസ്റ്റ് (പ്യൂരി) - 1 ½ കപ്പ്
പച്ചമുളക് - 2എണ്ണം
ഇഞ്ചി - 2ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 2ടേബിള്‍ സ്പൂണ്‍
ഉണക്ക നാരങ്ങ - 2 എണ്ണം
കുരുമുളക് പൊടി - ½ ടീസ്പൂണ്‍
മല്ലി പൊടി - ½ ടീസ്പൂണ്‍
മുളക് പൊടി - ½ ടീസ്പൂണ്‍
കബ്‌സ മസാല - ¾ ടേബിള്‍സ്പൂണ്‍
വെള്ളം - 4 കപ്പ്

തയ്യാറാക്കുന്ന വിധം

വൃത്തിയായി കഴുകിയ ചിക്കന്‍ വലിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച് ചൂടാക്കുക. അതിലേക്കു സവാള ചേര്‍ത്തു ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. പച്ചമുളകും, ഉണക്ക നാരങ്ങയും, കുരുമുളകു പൊടിയും, മല്ലി പൊടിയും, മുളക് പൊടിയും, കബ്‌സ മസാല പൊടിയും ചേര്‍ത്തു പച്ചമണം പോകുന്നതു വരെ ഇളക്കുക. അതിലേക്ക് തക്കാളിയും, തക്കാളി പ്യൂരിയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും അഞ്ചു മിനിറ്റ് വഴറ്റുക. അതിനു ശേഷം നാല് കപ്പ് വെള്ളമൊഴിച്ചു അര മണിക്കൂര്‍ വേവിക്കുക. വെന്ത ശേഷം കോഴി കഷ്ണങ്ങള്‍ മാറ്റിവെക്കുക. ഈ വെള്ളത്തിലേക്കു കഴുകി വെച്ച അരി ചേര്‍ത്തു ചെറു തീയില് വേവിക്കുക. മാറ്റി വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഓവനിലോ ഫ്രൈ പാനിലോ വെച്ച് വറുത്തെടുക്കുക. വറുക്കുമ്പോള്‍ കുറച്ചു തക്കാളി പേസ്റ്റ് ചേര്‍ത്താല്‍ നല്ല രുചിയും നിറവും കിട്ടും. വെന്ത അരി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ മുകളില്‍ നിരത്തുക. വറുത്തെടുത്ത ആല്‍മണ്ട്, മുന്തിരിയും ഇട്ട് അലങ്കരിക്കുക


LATEST NEWS