ചിക്കന്‍ കൊണ്ടാട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിക്കന്‍ കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - 250ഗ്രാം 
കോഴിമുട്ട-1
വെളുത്തുള്ളി ,ഇഞ്ചി പേസ്റ്റ് -1ടീസ്പൂണ്‍ 
മുളകുപൊടി -2ടീസ്പൂണ്‍ 
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍ 
മല്ലിപൊടി -അര ടീസ്പൂണ്‍ 
ചിക്കന്‍ മസാല പൌഡര്‍ -അര ടീസ്പൂണ്‍ 
ഉപ്പ് -പാകത്തിന് 
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂണ്‍ 
ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് -3 ടീസ്പൂണ്‍ 
പച്ചമുളക് അരിഞ്ഞത് -5 എണ്ണം 
സവാള കൊത്തി അരിഞ്ഞത് - 1 വലുത് 
അരിപ്പൊടി- 2ടീസ്പൂണ്‍ 
കോണ്ഫ്‌ലോര്‍ -ഒന്നര ടീസ്പൂണ്‍ 
ചെറുനാരങ്ങാ -പകുതി 
വെളിച്ചെണ്ണ -ആവശ്യത്തിന് 
വറ്റല്‍മുളക് - 3ടേബിള്‍ സ്പൂണ്‍ 
സോയ സോസ് -ഹാഫ് ടീസ്പൂണ്‍ 
ടൊമാറ്റോ സോസ് -3ടീസ്പൂണ്‍ 
വെള്ളം -ആവശ്യമെങ്കില്‍ 4 ടേബിള്‍ സ്പൂണ്‍ 
മല്ലിയില പൊടിയായി അരിഞ്ഞത് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്കു കോഴിമുട്ട പൊട്ടിച്ചു സ്പൂണ്‍ കൊണ്ട് പതപ്പിക്കുക. ഇതിലേക്ക് അരിപ്പൊടി ,കോണ്ഫ്‌ലോര്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചിക്കന്‍ പൌഡര്‍, ഉപ്പ്, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് എന്നിവ കൈ കൊണ്ട് യോജിപ്പിക്കുക. ഇതിലേക്ക് കഴുകിവെച്ച ചിക്കന്‍ കഷ്ണങ്ങള്‍ കൂട്ടിച്ചേര്‍ത്തു നല്ലപ്പോലെ മസാല ചേര്‍ത്ത് പിടിപ്പിക്കുക. ശേഷം പകുതി ചെറുനാരങ്ങാ പിഴിഞ്ഞ് ചേര്‍ത്ത് 15മിനുറ്റ് മാറ്റി വെക്കാം.

ചുവടുക്കട്ടിയുള്ള മറ്റൊരു പാത്രത്തില്‍ ഇതിലേക്കുള്ള മസാല തയ്യാറാക്കാം. പാത്രം ചൂടാവുമ്പോള്‍ ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ചെറുതായി മുറിച്ചത് ചേര്‍ത്ത് വഴറ്റുക.. പിന്നെ വെളുത്തുള്ളിയും, പച്ചമുളക് അരിഞ്ഞതും ഇത് മൂന്നും മൂത്ത മണം വന്നു കഴിഞ്ഞാല്‍ സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. അല്പം ഉപ്പും കൂടി ചേര്‍ക്കാം പെട്ടെന്ന് വഴണ്ട് വരും. ഈ സമയം വേറൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചിക്കന്‍ വറുത്തെടുക്കുക. ഈ ഫ്രൈ ചെയ്ത ചിക്കന്‍ സവാള വഴറ്റിയ കൂട്ടിലേക്ക് ചേര്‍ക്കാം. വറ്റല്‍മുളക് ക്രഷ് ചെയ്തത് ഇതിലേക്ക് ചേര്‍ക്കാം. ടൊമാറ്റോ സോസ്, സോയ സോസ് എന്നിവകൂടി ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്തു മൊരിചെടുക്കുക . ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. മല്ലിയില അരിഞ്ഞത് ഇതിനു മുകളില്‍ വിതറുക.ചൂടോടെ തന്നെ സെര്‍വ് ചെയ്യാം.


LATEST NEWS