ചിക്കന്‍ സ്റ്റഫ്ട് കേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചിക്കന്‍ സ്റ്റഫ്ട് കേക്ക്

ചേരുവകള്‍

മുട്ട-3എണ്ണം
പാല്‍-1ഗ്‌ളാസ്
സണ്‍ഫ്‌ളവര്‍ ഓയില്‍-2ടേബ്ള്‍ സ്പൂണ്‍
മൈദ-ഒന്നര ഗ്‌ളാസ്
ഉപ്പ്-പാകത്തിന്
മല്ലിയില, കറിവേപ്പില-ടേസ്റ്റിന്
ബ്രെഡ്-8എണ്ണം
ചിക്കന്‍-200ഗ്രാം
വലിയുള്ളി-1വലുത്
ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-1ടീസ്പൂണ്‍
കുരുമുളക് പൊടി-ആവിശ്യതിന്.

തയ്യാറാക്കുന്ന വിധം 
ചട്ടിയില്‍ എണ്ണ ഒഴിച്ച് വലിയ ഉള്ളി വയറ്റി അതിലേക്ക് ഉപ്പിട്ട് വേവിച്ച ചിക്കന്‍ ചെറുതായി പിച്ചി ചേര്‍ക്കുക. ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക. ശേഷം മുട്ട, പാല്‍, ഓയില്‍, മൈദ, മല്ലിയില, കറിവേപ്പില, ഉപ്പ് എല്ലാം മിക്‌സിയില്‍ നന്നായി അടിക്കുക. ശേഷം കുക്കര്‍ അടുപ്പത്ത് വെച്ച് ഓയില്‍ ഒഴിച്ച് മിക്‌സിയില്‍ അടിച്ച കൂട്ട് പകുതി ഒഴിക്കുക. അതിന് മുകളില്‍ മാവ് കാണാത്ത വിധം ബ്രെഡ് നിരത്തുക. അതിന് മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക.വീണ്ടും ബ്രെഡ് നിരത്തുക. മുകളില്‍ ബാക്കിയുള്ള മാവ് ബ്രെഡ് കാണാത്ത വിധം ഒഴിക്കുക.കുക്കര്‍ വെയ്റ്റിടാതെ മൂടി മറ്റൊരു പാത്രം അടുപ്പില്‍ വച്ച് അതിന്റെ മെലെ ( ഉള്ളില്‍ ) കുക്കര്‍ വെച്ച് ചെറിയ തീയില്‍ 20മിനിറ്റ് വേവിക്കുക. അടിയില്‍ പാത്രം വക്കാതെ കുക്കര്‍ മാത്രം വച്ചാല്‍ അടി കരിയാന്‍ സാധ്യത ഉണ്ട്. അത് കൊണ്ടാണു അടിയില്‍ മറ്റൊരു പാത്രം വക്കുന്നത്.