രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കി ഉണ്ടോ? എങ്കില്‍ ചില്ലി  ഇഡ്ഡലി ഉണ്ടാക്കിനോക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാവിലെ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കി ഉണ്ടോ? എങ്കില്‍ ചില്ലി  ഇഡ്ഡലി ഉണ്ടാക്കിനോക്കാം

ഇഡലി -5

പച്ചമുളക് -2

ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് - 1 റ്റീസ്പൂൺ

മുളക്പൊടി -1/4 റ്റീസ്പൂൺ

സവാള -2 ( മീഡിയം വലുപ്പം)

ക്യാപ്സിക്കം -1 ചെറുത്

സോയാ സോസ് -2.5 റ്റീസ്പൂൺ

റ്റൊമാറ്റൊ സോസ് - 2.5 റ്റീസ്പൂൺ

ചില്ലി സോസ് -1.5 റ്റീസ്പൂൺ

കോൺ ഫ്ലോർ -1/2 കപ്പ്

അരിപൊടി -1 ടേബിൾ സ്പൂൺ

ഉപ്പ്,എണ്ണ - പാകത്തിനു

 

ഇഡലി ,സവാള,ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.കോൺഫ്ലോർ,അരിപൊടി,മുളക്പൊടി, ലേശം ഉപ്പ്,1/2 റ്റീസ്പൂൺ സോയാസോസ് ,1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനുറ്റ് മാറ്റി വക്കുക.ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക.( ഒരുപാട് ഫ്രൈ ആവണ്ട).പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ(ഇഡലി വറുക്കാൻ എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്താൽ മതിയാകും) സവാള ഇട്ട് വഴറ്റുക.സവാള വഴന്റ് വരുമ്പോൾ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ കൂടെ ചേർത്ത് വഴറ്റി,പച്ചമണം മാറുമ്പോൾ ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാൽ മതിയാകും.

 ശേഷം ,സോയാ സോസ്,ചില്ലി സോസ്, റ്റൊമാറ്റൊ സോസ് ഇവ കൂടെ ചേർത്ത് ഇളക്കുക.ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.(സോയാസോസിൽ ഉപ്പ് ഉള്ളതാണു ).ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോൾ വറുത്ത ഇഡലി കൂടെ ചേർത്ത് നന്നായി ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം.ചൂടൊടെ തന്നെ കഴിക്കാം.രുചികരമായ ചില്ലി ഇഡലി തയ്യാർ.