കോണ്‍ഫ്‌ലെക്‌സ് - കപ്പലണ്ടി ലഡു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഫ്‌ലെക്‌സ് - കപ്പലണ്ടി ലഡു

ചേരുവകള്‍
കോണ്‍ഫ്‌ലെക്ക്‌സ് :- 2.5 കപ്പ്
കപ്പലണ്ടി :- 1 കപ്പ്
പഞ്ചസാര :- 1/2 കപ്പ്
ഏലക്കാ :- 4
മില്‍ക് മെയ്ഡ് :-6 -7 ടീസ്പൂണ്‍ (മില്‍ക് മെയ്ഡ് ഇല്ലെങ്കില്‍ നെയ്യ് മതി)

തയ്യാറാക്കുന്ന വിധം
കപ്പലണ്ടി ചെറുതായി വറുത്ത് തൊലി കളഞ്ഞു മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. കോണ്‍ ഫ്‌ലെക്ക്‌സും പൊടിച്ച് എടുക്കുക. കോണ്‍ ഫ്‌ലെക്ക്‌സ് പൊടിക്കുമ്പോള്‍ അളവു വളരെ കുറയും, അതുകൊണ്ട് കോണ്‍ഫ്‌ലേക്ക്‌സിന്റെ അളവ് കുറച്ച് കൂട്ടാവുന്നതും ആണു. പഞ്ചസാര, ഏലക്കാ എന്നിവയും പൊടിച്ച് എടുക്കുക. പൊടിച്ച് എടുത്തത് എല്ലാം കൂടി കൈ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. കുറെശെ മില്‍ക് മെയ്ഡ് ഒഴിച്ച് കൊടുത്ത് പൊടി മിശ്രിതം ചെറുതായി നനക്കുക. ഒന്നു ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ആക്കി എടുക്കുക. മില്‍ക്ക് മെയ്ഡും പോരെങ്കില്‍ കൂടുതല്‍ എടുക്കാവുന്നതാണ്. ഇനി മില്‍ക് മെയ്ഡ് ഇല്ലെങ്കില്‍ നെയ്യ് ഉപയൊഗിച്ച് നനച്ച് എടുത്താലും മതി. കയ്യില്‍ കുറച്ച് നെയ്യൊ, വെണ്ണയൊ തടവി കുറെശ്ശെ കൂട്ട് എടുത്ത് ലഡു ആകൃതിയില്‍ കയ്യില്‍ വച്ച് ഉരുട്ടി എടുക്കുക. ലഡുന്റെ മുകളില്‍ ബദാം, കശുവണ്ടി പരിപ്പ് , ഉണക്ക മുന്തിരിവെച്ച് അലങ്കരിക്കാം 
 


LATEST NEWS