ഞണ്ട് കറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഞണ്ട് കറി


ആവശ്യമുള്ള ചേരുവകള്‍ 


ഞണ്ട് 4 എണ്ണം

സവാള അരിഞ്ഞത് ഒരെണ്ണം

തക്കാളി ഒന്ന് 

ഇഞ്ചി ഒരു കഷ്ണം 

വെളുത്തുള്ളി 3 എണ്ണം

പച്ചമുളക് രണ്ടെണ്ണം

മുളക് പൊടി ഒന്നര ടേബിള്‍ സ്പൂണ്‍ 

ഗരം മസാല ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി ഒരു ടേബിള്‍ സ്പൂണ്‍ 

മഞ്ഞള്‍പ്പൊടി അല്പം 

കുടംപുളി ഒരു വലിയ കഷ്ണം

 ഉപ്പ് പാകത്തിന് 

വെള്ളം 

വെളിച്ചെണ്ണ 

 

തയ്യാറാക്കുന്ന വിധം


ഞണ്ട് വൃത്തിയാക്കിയ ശേഷം  മുറിക്കുക. ചട്ടിയില്‍ ഞണ്ടിന്റെ കൂടെ  മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി കുടംപുളി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇവ നന്നായി വെന്ത് കഴിയുമ്പോള്‍, ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി,  സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ച വെച്ച ഞണ്ട്  ചേര്‍ത്ത്  വീണ്ടും തിളപ്പിക്കുക.
 


LATEST NEWS