ഞണ്ട് ഫ്രൈ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഞണ്ട് ഫ്രൈ

ചേരുവകള്‍ 
1. ഞണ്ട് : 1 കിലോ
2. മുളക് പൊടി : 3 സ്പൂണ്‍
3. മല്ലി പൊടി : 3 സ്പൂണ്‍
4: മഞ്ഞള്‍ പൊടി : 1 സ്പൂണ്‍
5 വലിയ ഉള്ളി : 2 എണ്ണം
6 തക്കാളി : 3 എണ്ണം
7 കറിവേപ്പില
8 വെളിച്ചെണ്ണ : 50 ഗ്രാം
9 തേങ്ങ പാല്‍ : 1 കപ്പ്
തയ്യാറാക്കുന്ന വിധം 

കഴുകി വൃത്തിയാക്കിയ ഞണ്ടിലേക്ക് മുളക് , മല്ലി , മഞ്ഞള്‍ , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി , പച്ചമുളക് , ഇഞ്ചി , എന്നിവ ചേര്‍ക്കുക. ഉള്ളി വെളിച്ചെണ്ണയില്‍ വാട്ടിയെടുത്ത് ചേര്‍ത്ത് നന്നായി ഇളക്കുക. 3 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ശേഷം ഒരു കപ്പ് തേങ്ങ പാല്‍ ചേര്‍ത്ത് ഒന്നുകൂടി വറ്റിച്ചെടുക്കുക. ശേഷം അല്‍പ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.


LATEST NEWS