ക്രഞ്ചി മക്രോണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രഞ്ചി മക്രോണി

ചേരുവകള്‍

മക്രോണി                                                          -   ഒരു കപ്പ് 
ഒലിവ് ഒായിൽ                                                  -  നാലു ടീസ്പൂൺ 
സവാള ചെറുതായി അരിഞ്ഞത്                  -   അര കപ്പ് 
ഇഞ്ചിയും വെളുത്തുള്ളിയും                           - അര കപ്പ്
ജീരകപ്പെടി                                                           –  ഒരു ‍ടീസ്പൂൺ
 സ്പ്രിങ് ഒനിയൻ                                                     - 2 എണ്ണം

കുരുമുളകുപൊടി                                                   –  ഒന്നര ‍ടീസ്പൂൺ 
ഇറച്ചി                                                                        - ഒരു കപ്പ് (ചെറുതായി അരിഞ്ഞത്) 
തക്കാളി സോസ്                                                         –  അര കപ്പ്
  ഉപ്പ്                                                                               -ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേയ്ക്ക് അൽപം ഉപ്പും ഒരു കപ്പ്  മക്രോണിയും ചേർത്ത് വേവിച്ചെടുക്കാം. മക്രോണി വെന്തു പാകമാകുന്ന അഞ്ചുമിനിറ്റു സമയം കൊണ്ട് മസാലകൂട്ട് തയാറാക്കാം. അതിനായി ഗ്യാസ് അടുപ്പിൽ പാൻ വെച്ച് ചൂടാകുമ്പോൾ മൂന്നു സ്പൂൺ ഒലിവ് ഓയിലും ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേർത്ത് വഴറ്റിയെടുക്കാം.

സവാളയൊടൊപ്പം അൽപം ഉപ്പു ചേർത്താൽ സവാള എളുപ്പത്തിൽ വഴറ്റിയെടുക്കാം. സാവാള ഒന്നു പരുവമാകുമ്പോൾ പേസ്റ്റു രൂപത്തിൽ അരച്ചുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും അര ടീസ്പൂൺ വീതം ചേർത്ത് നന്നായി ഇളക്കികൊടുക്കാം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറുമ്പോൾ ഒരു ടീസ്പൂൺ ജീരകപ്പൊടിയും ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സ്പ്രിങ് ഒനിയനും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. മസാലകൂട്ട് പാകമാകുമ്പോൾ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന ഇറച്ചിയും ഒന്നര ടീസ്പൂണ്‍ കുരുമുളകുപ്പൊടിയും അരകപ്പ് ടോമാറ്റോ സോസും ചേർത്ത് നന്നായി യോജിപ്പിക്കാം.

വെന്തു പാകമാകമായ ഡബിൾ ഹോഴ്സ് മക്രോണി വെള്ളം ഉൗറ്റികളഞ്ഞ ശേഷം ഇറച്ചിമസാലകൂട്ടിലേയ്ക്ക് ചേർത്ത് മസാലയും മക്രോണിയും അൽപം സ്പ്രിങ് ഒനിയനും ചേർത്ത് യോജിക്കുന്നിടം വരെ മൂന്നുമിനിറ്റു നേരം ഇളക്കികൊടുക്കുക. രൂചിയൂറും ക്രഞ്ചി മക്രോണി റെ‍ഡി.


LATEST NEWS