ദില്‍ഖുഷ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദില്‍ഖുഷ്

ചേരുവകള്‍
മൈദ 2 കപ്പ്
മുട്ട 1
പാല് 1/4 കപ്പ്
ചെറുചൂടുവെള്ളം 3 ടേബിള്‍സ്പൂണ്‍
യീസ്റ്റ് 2 ടീസ്പൂണ്‍
ഷുഗര്‍ 4ടേബിള്‍സ്പൂണ്‍
ബട്ടര്‍ 2 ടേബിള്‍സ്പൂണ്‍
ഉപ്പ് 1/2 ടീസ്പൂണ്‍

ഫില്ലിംഗ്

നാളികേരം 1 കപ്പ്
ടുട്ടിഫ്രൂടി 2 സ്പൂണ്‍
കാഷ്യുനട്ട് 10
കിസ്മിസ് 10
ഏലക്കാപ്പൊടി 1 ടീസ്പൂണ്‍
ഷുഗര്‍ 4 ടേബിള്‍സ്പൂണ്‍
നെയ്യ് 2 ടീസ്പൂണ്‍
പൈനാപ്പിള്‍എസ്സെന്‍സ് 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം 
ചെറുചൂടു വെള്ളത്തില്‍ യീസ്റ്റ് ഷുഗര്‍ ചേര്‍ത്ത് 10 മിനിറ്റ് വെക്കുക. മൈദയില്‍ എല്ലാം കൂടെ മിക്‌സ് ചെയ്ത് ചപ്പാത്തി പരുവത്തില്‍ ആക്കി 3-4 മണിക്കൂര്‍ വെക്കുക. ഫില്ലിംഗ് എല്ലാ മിക്‌സ് ചെയ്ത് വെക്കുക. നന്നായി റയ്‌സ് ആയ മാവ് 2 ആക്കി കുറച്ച് കനത്തില്‍ പരത്തുക. ഒരു ഭാഗത്തിന്റെ മുകളില്‍ ഫില്ലിംഗ് വെച്ച് അരിക് വെള്ളം തേച്ച് മറ്റേ ഭാഗം കൂടി വെച്ച് നന്നായി ഒട്ടിക്കുക. 10 മിനിറ്റ് വെക്കുക. ഓവന്‍ 180° യില്‍10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. ദില്‍ഖുഷ് ന്റെ മുകളില്‍ എഗ്ഗ് ഓര്‍ മില്‍ക്ക് ഒന്ന് തേച്ച ശേഷം 180 ° യില്‍ 15-20 മിനുട്ട് ബേക്ക് ചെയ്യുക.


 


LATEST NEWS