മുരിങ്ങക്കായ മുട്ടത്തോരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുരിങ്ങക്കായ മുട്ടത്തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍ 

മുരിങ്ങാക്കോല്‍- രണ്ടെണ്ണം 
മുട്ട- മൂന്നെണ്ണം 
ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ് 
വെളുത്തുള്ളി- മൂന്നല്ലി 
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്-രണ്ടെണ്ണം 
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ 
തേങ്ങ- അരക്കപ്പ് ചിരവിയത് 
ഉപ്പ്- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം
 
മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുത്ത്  അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുത്ത് അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

 


 


LATEST NEWS