മുട്ട വരട്ടിയത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ട വരട്ടിയത്‌


മുട്ട 2 എണ്ണം

വെളുത്തുള്ളി 7 അല്ലി 

ചുവന്ന മുളക് 3 

മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍ 

മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ 

ജീരകപ്പൊടി 1ടീസ്പൂണ്‍ 

കുരുമുളകുപൊടി 1 ടീസ്പൂണ്‍ 

കടുക

ചെറുനാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ 

ഉപ്പ് 

കറിവേപ്പില 

മല്ലിയില

 

 

തയ്യാറാക്കുന്ന വിധം


മുട്ട പുഴുങ്ങി കഷ്ണങ്ങളാക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേയ്ക്ക് വെളുത്തുള്ളി ചതച്ചിടുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ക്കണം. ഇവ നല്ലപോലെ കൂട്ടിയിളക്കി അല്‍പം കഴിയുമ്പോള്‍ പാനില്‍ നിന്നും മാറ്റി വയ്ക്കുക. ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച്  കടുക് പൊട്ടിച്ച് ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് പാനിലേയ്ക്കു നേരത്തെ മാറ്റി വച്ച ചേരുവകള്‍ ചേര്‍ത്ത ശേഷം മുട്ടയും ചേര്‍ത്തിളക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.


LATEST NEWS