മുട്ട സാന്‍ഡ്‌വിച്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ട സാന്‍ഡ്‌വിച്ച്


ആവശ്യമായ സാധനങ്ങള്‍
റൊട്ടി (സ്ലൈസ് ചെയ്തത്) – ഒന്ന്
മുട്ട – രണ്ട്
ചെറുതായി അരിഞ്ഞ പച്ചമുളക് – ഒരു ടീസ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് – കാല്‍ കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത് – 1/2 ടീസ്പൂണ്‍
തരുതരുപ്പായി പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാല്‍ – ഒരു ടീസ്പൂണ്‍
വെണ്ണ – ഒരു ടീസ്പൂണ്‍
പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
അരിഞ്ഞ മല്ലിയില്ല – ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ മൂന്നാമത്തെ ചേരുവ മുതല്‍ ആറാമത്തെ ചേരുവ വരെ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.
മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരുകഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.


LATEST NEWS