മുട്ട സിര്‍ക്ക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ട സിര്‍ക്ക

ചേരുവകള്‍
പച്ചരി - 2 കപ്പ് ( മൂന്നാല് മണികൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം )
മുട്ട - 2 എണ്ണം 
ചോര്‍ - 2 സ്പൂണ്‍ 
സോഡാ പൊടി - ഒരു നുള്ള് ( optional )
ഉപ്പു 
വെള്ളം 

തയ്യാറാക്കുന്ന വിധം 
കുതിര്‍ത്ത പച്ചരി , മുട്ട , ചോര്‍ കുറച്ച വെള്ളം ചേര്‍ത്ത് ദോശ മാവിന്റെ കട്ടിയില്‍ അരച്ചെടുക്കണം. അതില്‍ സോഡാ പൊടി , ഉപ്പു ചേര്‍ത്ത് പത്തു മിനിറ്റ് വെച്ച ശേഷം ഒരു പാനില്‍ വറുക്കുന്നതിനു ആവശ്യമായ ഓയില്‍ ചൂടാക്കുക. ചൂടായ എണ്ണയില്‍ ഓരോ സ്പൂണ്‍ മാവോഴിക്കുക. അത് പൂരി പോലെ പൊന്തി വരും .തിരിചിട്ട് മൂപ്പിച്ച ശേഷം എടുക്കാം. ചൂടോടെ ഇഷ്ട്ടമുള്ള കറി കൂട്ടി കഴിക്കാം.