മുട്ട കൊണ്ട് തീയല്‍; ചോറ്,ചപ്പാത്തി,ബ്രെഡ്,ഇടിയപ്പം എല്ലാത്തിനും കിടിലന്‍ കോമ്പിനേഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ട കൊണ്ട് തീയല്‍; ചോറ്,ചപ്പാത്തി,ബ്രെഡ്,ഇടിയപ്പം എല്ലാത്തിനും കിടിലന്‍ കോമ്പിനേഷന്‍

മുട്ട -3

സവാള -3

തക്കാളി -2

പച്ചമുളക് -2

ഇഞ്ചി വെള്ളുതുള്ളി അരിഞത് -1 റ്റീസ്പൂൺ

തേങ്ങ - 1.5 റ്റീകപ്പ്

ഉപ്പ്,എണ്ണ ,കടുക്-പാകത്തിനു

കറിവേപ്പില -2 തണ്ട്

മഞൾപൊടി-1/4 റ്റീസ്പൂൺ

മുളക്പൊടി-1 റ്റീസ്പൂൺ

മല്ലിപൊടി -1 റ്റീസ്പൂൺ

ചെറിയുള്ളി -4

ഗരം മസാല -1/4 റ്റീസ്പൂൺ( നിർബന്ധമില്ല)

 തയ്യാറാക്കുന്ന വിധം 

മുട്ട പുഴുങ്ങി വരഞ്ഞ് അല്ലെങ്കിൽ മുറിച്ച് വക്കുക.

തേങ്ങ,1 തണ്ട് കറിവേപ്പില ,ചെറിയുള്ളി ഇവ നല്ല ചുവക്കെ വറുത്ത് ചൂടാറിയ ശെഷം നല്ലവണ്ണം അരച്ച് എടുക്കുക.ലേശം പെരുംജീരകം,കറുവപട്ട,ഗ്രാമ്പൂ,ഏലക്ക ഇവ കൂടെ തേങ്ങയുടെ കൂടെ മൂപ്പിച്ച് അരച്ച് എടുക്കാവുന്നതാണു,പിന്നെ വേറെ ഗരം മസാല ചേർക്കെണ്ടി വരില്ല.

 സവാള നീളത്തിൽ കനം കുറച്ച് അരിയുക.തക്കാളി ചെറിയ കഷണങ്ങളായും,പച്ചമുളക് നീളത്തിലും അരിയുക.പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് ,കറിവേപ്പില ഇവ മൂപ്പിക്കുക( കടുക് അവസാനം താളിച്ചാൽ മതി എന്നുള്ളവർക്ക് എണ്ണ ഒഴിച്ച് ചൂടാക്കിയാൽ മതി,കടുക് ഇപ്പൊൾ പൊട്ടിക്കണ്ട)

 

ശെഷം സവാള,പച്ചമുളക്,ഇഞ്ചി,വെള്ളുതുള്ളി അരിഞത് ചേർത്ത് വഴറ്റുക.നന്നായി വഴന്റ് പച്ചമണം മാറി നിറം മാറി വരുമ്പോൾ തക്കാളി അരിഞത് ചേർത്ത് നന്നായി വഴറ്റുക.തക്കാളി ചെറുതായി ഉടഞ്ഞ് കഴിഞ്ഞ് മഞൾപൊടി,മുളക്പൊടി,മല്ലിപൊടി കൂടെ ചേർത് പാകത്തിനു ഉപ്പ് ചെർത്ത് ഇളക്കി നന്നായി വഴറ്റി ,വഴന്റ് നിറമൊക്കെ കുറച്ച് മാറി കഴിയുമ്പോൾ അരച്ച് വച്ചിരിക്കുന്ന് തേങ്ങ കൂട്ട് ചേർത് ,പാകത്തിനു വെള്ളവും ചേർത് ഇളക്കി അടച്ച് വച്ച് തിള വരുമ്പോൾ മുട്ട ചേർത്ത് ,ഗരം മസാല കൂടെ ചേർത്ത് ഇളക്കി തിളച്ച് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.( തേങ്ങ വറുക്കുമ്പോൾ കറുവപട്ടയും മറ്റും ചേർക്കുന്നുണ്ടെങ്കിൽ വേറെ ഗരം മസാല ചേർക്കെണ്ട.)മുട്ട തീയൽ തയ്യാർ.