സോന്‍ പാപ്ഡി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോന്‍ പാപ്ഡി

ആവശ്യമുള്ള ചേരുവകള്‍


കടലമാവ് ഒരു കപ്പ് 

മൈദ ഒരു കപ്പ് 

പാല്‍ 2 ടേബിള്‍ സ്പൂണ്‍ 

പഞ്ചസാര രണ്ട് കപ്പ് 

ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍ 

നെയ്യ്  250 ഗ്രാം

വെള്ളം  ഒരു കപ്പ് 


തയ്യാറാക്കുന്ന വിധം


മൈദയും കടലമാവും കൂട്ടി യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി ഇതിലേക്ക്  മാവു ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് ഒരു പാത്രത്തില്‍ പരത്തി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കി ഇതിലേയ്ക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പം കട്ടിയാകുന്നതു വരെ ഇളക്കുക. ഇത് ചൂടാറിയ ശേഷം ഇതിലേക്ക്  മാവ്  ചേര്‍ക്കുക. ഇത് നന്നായി ഇളക്കി  നൂല്‍ പരുവത്തിലാകുമ്പോള്‍ ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്ക്ക് കോരിയൊഴിക്കുക. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. സോന്‍ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ചെടുക്കാം.