നെല്ലിക്ക ചമ്മന്തി!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെല്ലിക്ക ചമ്മന്തി!
ചേരുവകള്‍ :
 
തേങ്ങ ചിരകിയത് -1/2 മുറി.
പച്ചമുളക് -1 എണ്ണം.
കറിവേപ്പില - 2 ഇതള്‍.
നെല്ലിക്ക(വലുത്) - 2 എണ്ണം(ചെറുതായരിഞ്ഞത്).
ചെറിയ ഉള്ളി - 1 പിടി.
മുളക് പൊടി,പുളി,ഉപ്പ് - പാകത്തിന്.
ഇഞ്ചി - കൊത്തിയരിഞ്ഞത്‌.
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍.
 
തയാറാക്കുന്ന വിധം :
 
പച്ച മുളക് ,കറിവേപ്പില ,ഇഞ്ചി ,നെല്ലിക്ക ,ഉള്ളി ,ഉപ്പ് ,പുളി, എന്നിവ മിക്സിയുടെ ചെറിയ ജാറില്‍ എടുക്കുക.നന്നായി അരച്ചെടുക്കുക.ഒരു പാത്രത്തില്‍ തേങ്ങയും,മുളക് പൊടിയും ,മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.വെളിച്ചെണ്ണ ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഉരുട്ടിയെടുക്കുക.നെല്ലിക്ക ചമ്മന്തി തയ്യാര്‍.

LATEST NEWS