ഹൈദ്രാബാദി ഡബിള്‍ കാ മീത്ത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈദ്രാബാദി ഡബിള്‍ കാ മീത്ത

ചേരുവകള്‍
റൊട്ടി - എട്ട് പീസ്
നെയ്യ്- 250 g
പഞ്ചസാര - 250 g
വെള്ളം - ഒരു ഗ്ലാസ്
കുങ്കുമപൂ വ് - അര ടീസ്പൂണ്
പാല് കുറുക്കിയത് - ഒന്നര ഗ്ലാസ്
ബദാം അരിഞ്ഞത് - ഒരു വലിയ സ്പൂണ്
പിസ്ത തൊണ്ടു കളഞ്ഞ് അരിഞ്ഞത് - ഒരു വലിയ സ്പൂണ്

തയ്യാറാക്കുന്ന വിധം

ഒരു റൊട്ടി കോണ് ആകൃതിയില്‍ മുറിച്ചു ചൂടായ നെയ്യില്‍ വറുത്തു കോരുക. ശേഷം ഒരു പരന്ന പാനില്‍ നിരത്തി വെക്കുക ഒരു സോ സ്പാനില്‍ പഞ്ചസാര, വെള്ളം, കുങ്കുമപ്പുവ് എന്നിവ ചേര്‍ത്തു തിളപ്പിച്ചു കുറുകുമ്പോള്‍ പാത്രത്തില്‍ നിരത്തിയ റൊട്ടിക്കു മുകളിലേക്ക് ഒഴിക്കുക. അരമണിക്കൂറിനു ശേഷം ഇതിനു മുകളിലേക് പാല് കുറുക്കിയതും ഒഴിച് വീണ്ടും ചെറു തീയില്‍ അഞ്ചു മിനിറ്റ് വെക്കുക . വാങ്ങി പരന്ന പാത്രത്തിലാക്കി ബദാമും പിസ്തയും കൊണ്ട് അലംഗരിച്ചു വിളമ്പുക.


LATEST NEWS