ഇഡ്ഡ്‌ലി മഞ്ചൂരിയന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഡ്ഡ്‌ലി മഞ്ചൂരിയന്‍ 

ചേരുവകള്‍

ഇഡ്ഡ്‌ലി - 4
അരിപൊടി -2ടേബിള്‍ സ്പൂണ്‍ 
കോണ്ഫ്‌ലോര്‍ -1ടീസ്പൂണ്‍ 
കാശ്മീരി മുളകുപൊടി -അര ടീസ്പൂണ്‍ 
ഉപ്പ് -ആവശ്യത്തിന് 
സവാള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂണ്‍ 
പച്ചമുളക് -2
കുരുമുളകുപൊടി -അര ടീസ്പൂണ്‍ 
ക്യാപ്‌സിക്കം -കുറച്ചു 
സോയ സോസ് -1തുള്ളി 
ടൊമാറ്റോ കെച്ചപ്പ് -1ടീസ്പൂണ്‍ 
കോണ്‍ഫ്‌ലോര്‍ +വെള്ളം +കാശ്മീരി മുളകുപൊടി -ആവശ്യത്തിന് 
മല്ലിയില പൊടിയായി അരിഞ്ഞത് -2ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

ഇഡ്ഡ്‌ലി ഓരോന്നും നാലായി മുറിച്ചു വെക്കുക. അരിപ്പൊടിയും, കോണ്ഫ്‌ലോറും, ഉപ്പും, കാശ്മീരി മുളകുപൊടിയും അല്പം വെള്ളത്തില്‍ കലക്കി (ഇഡ്ഡലി മാവിന്റെ പരുവത്തില്‍) വെക്കുക. ഒരു പാനില്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച് ഇഡ്ഡ്‌ലി മാവില്‍ മുക്കി തിരിച്ചുമറിച്ചുമിട്ടു അധികം മൊരിയാതെ വറുത്തെടുക്കുക. ശേഷം പാനിലെ ഓയിലില്‍ നിന്ന് അധിക മുള്ള ഓയില്‍ മാറ്റിവെച്ചു ഇഞ്ചിവെളുത്തുള്ളി പേസ്,പച്ചമുളക് അരിഞ്ഞു മൂപ്പിക്കുക.അതിലേക്കു സവാള ക്യൂബ് ആയി മുറിച്ചത് , കാപ്‌സിക്കം , എന്നിവ ചേര്‍ത്ത് വഴറ്റുക .അതിലേക്കു വറുത്ത ഇഡ്ഡ്‌ലി,ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് യോജിപ്പിക്കുക.ശേഷം കലക്കി വെച്ച കോണ്‍ഫ്‌ലോര്‍ കൂട്ട് ഒഴിച്ച് വഴറ്റി മല്ലിയില പൊടിയായി അരിഞ്ഞതും, കുരുമുളകുപൊടിയും ചേര്‍ത്ത് വാങ്ങിവെക്കുക.


LATEST NEWS