കാരാവട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാരാവട

ചേരുവകള്‍

ഡൊപ്പി അരി(പൊന്നി അരി) - 1 കപ്പ്
ഉഴുന്ന് - 1/4 കപ്പ്
വട പരിപ്പ് - 1/4 കപ്പ് കുതിര്‍ത്തത്
ഇഞ്ചി - 1 കഷ്ണം
അരിപ്പൊടി - കുറച്ച്
പച്ച മുളക് - 3 എണ്ണം
സവാള - 1 എണ്ണം അരിഞ്ഞത്
കറിവേപ്പില - 2 തണ്ട്.
മുളകുപൊടി - 1 സ്പൂണ്‍
കായം - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന് 
എണ്ണ - 500 ഗ്രാം

തയ്യാറാക്കുന്ന വിധം

ഡൊപ്പി അരിയും ഉഴുന്നും ഏകദേശം 5 മണിക്കൂര്‍ കുതിര്‍ത്ത് ഒരുമിച്ച് നല്ല കട്ടിയായ രീതിയില്‍ അരച്ചെടുക്കുക. ബോള്‍ ആകൃതിയില്‍  ഉരുട്ടാന്‍ പാകമല്ലെങ്കില്‍ കുറച്ച് അരിപ്പൊടി ചേര്‍ക്കുക. കുതിര്‍ത്തു വച്ചിരിക്കുന്ന വട പരിപ്പ്, കായം, മുളകുപൊടി, സവാള, പച്ചമുളക്, വേപ്പില ഉപ്പ് എന്നിവ ചേര്‍ത്ത് ബോള്‍ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഒരുപാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ ബോളും അതിലിട്ട് ചുവന്ന നിറം ആകുമ്പോള്‍ കോരിയെടുക്കുക. സ്റ്റൗവ് എപ്പോഴും സിമ്മില്‍ ആയിരിക്കണം എങ്കില്‍ മാത്രമേ വടയുടെ ഉള്‍ഭാഗം വെന്തു കിട്ടുകയുള്ളൂ. പൊട്ടുകടല ചമ്മന്തി കുട്ടി കഴിക്കാം.


 


LATEST NEWS