ചെമ്മീൻ (കൊഞ്ചു) തീയൽ

ചെമ്മീൻ (കൊഞ്ചു) തീയൽ

1. ചെമ്മീൻ വൃത്തിയാക്കിയത് - 250 ഗ്രാം
2. കുഞ്ഞുള്ളി - 100 ഗ്രാം (വട്ടത്തിൽ അരിഞ്ഞത്)
3. ഉലുവ - അര സ്പൂൺ
4. തേങ്ങ തിരുമ്മിയത് - അര മുറി തേങ്ങ തിരുമ്മിയത്
5. പുളി പിഴിഞ്ഞത് - ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത് \  കുടംപുളി വേണ്ടവർക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള )
6. തക്കാളി - 1 ചെറുത്
7. ഉപ്പ് - പാകത്തിന്

 

ആവശ്യമായ മസാല പൊടികൾ

1.മുളക് പൊടി - 3 ടി സ്പൂൺ
2.മല്ലിപൊടി - 3 ടി സ്പൂൺ
3.മഞ്ഞൾപ്പൊടി - അര സ്പൂൺ
4.താളിക്കാൻ വേണ്ട സാധനങ്ങൾ
5.എണ്ണ - രണ്ടു സ്പൂൺ
6.കടുക് - 1 ടി സ്പൂൺ
7.വറ്റൽ മുളക് - 2
8.കറിവേപ്പില - 1 തണ്ട്

 

തയ്യാറാക്കുന്ന വിധം

1 ) ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുക .
2 ) ഒരു ചുവടു കട്ടിയുള്ള പാനിൽ തേങ്ങ തിരുമ്മിയത്,കറിവേപ്പില ചേർത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌൺ ആയി തുടങ്ങുമ്പോൾ മല്ലിപൊടി,മുളക് പൊടി      എന്നിവ ചേർത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാൻ വെക്കുക .
3 ) തേങ്ങ വറുത്തത് വെള്ളം കുറച്ചു ചേർത്ത് നല്ല മയത്തിൽ അരച്ച് എടുക്കുക.
4 ) ഒരു മീൻ ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാൻ ഇടുക ,പൊട്ടി തുടങ്ങുമ്പോൾ കുഞ്ഞുള്ളി ചേർത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌൺ          ആകുമ്പോൾ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാൻ വെക്കുക .ഇതിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് അടച്ചു 3 മിനിറ്റ് വേവാൻ അനുവദിക്കുക .
5 ) ചെമ്മീൻ പകുതി വേവാകുമ്പോൾ തേങ്ങ അരച്ചത് ചെമ്മീനിൽ ചേർക്കുക .പുളി വെള്ളവും ചേർക്കുക .
6 ) രണ്ടു മിനുട്ട് കൂടി ചെറുതീയിൽ വേവാൻ വെച്ചതിനു ശേഷം തീ അണക്കുക .
7 ) എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളിൽ താളിക്കുക .
8 )സ്വാദിഷ്ടമായ ഈ തീയൽ ചോറിൻറെ കൂടെ കഴിക്കാൻ നല്ലതാണ് .
(ചെമ്മീൻ വേവാൻ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോയാൽ അത് റബ്ബറ് പോലെ ആകും.)


LATEST NEWS