കുനഫാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുനഫാ

ചേരുവകള്‍
സേമിയ (വറുത്തത്)/ കുനഫാ ഡോ - 400 ഗ്രാം
ബട്ടര്‍ ( അണ്‍സാള്‍ട്ടഡ്) - 50 ഗ്രാം
പിസ്ത നുറുക്കിയത് - അര കപ്പ്

സോസ് തയ്യാറാക്കാനായി
പാല്‍ - 2 കപ്പ്
കോണ്‍ഫ്‌ലോര്‍ - 3 ടേബിള്‍സ്പൂണ്‍
ഫ്രഷ് ക്രീം - 3 ടേബിള്‍സ്പൂണ്‍
മില്‍ക് മെയ്ഡ് - അര കപ്പ്

സിറപ്പ് തയ്യാറാക്കാന്‍
പഞ്ചസാര - 1 കപ്പ്
വെള്ളം - അര കപ്പ്
ലെമണ്‍ ജ്യൂസ് - 1 ടേബിള്‍സ്പൂണ്‍
റോസ് വാട്ടര്‍ - അര ടേബിള്‍സ്പൂണ്‍ (നിരബന്ധമില്ല)
തയ്യാറാക്കുന്ന വിധം

കുനാഫ ഡോ അല്ലെങ്കില്‍ വളരെ നേരിയ സേമിയ എടുക്കേണ്ടത്. സേമിയ കൈകൊണ്ട് പൊടിച്ചെടുക്കുക. ബട്ടര്‍ ഉരുക്കിയെടുക്കുക. ഉരുക്കിയ ബട്ടര്‍ സേമിയയില്‍ ഒഴിച്ച് മിക്‌സ് ചെയ്തു മാറ്റിവെക്കുക. ഇനി സോസ് തയ്യാറാക്കാനായി ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വെച്ചു അതിലേക്ക് ബട്ടറിട്ടു മെല്‍റ്റായാല്‍ പാല്‍, കോണ്‍ഫ്‌ലോര്‍, മില്‍ക്ക് മെയ്ഡ്, ഫ്രഷ് ക്രീം എന്നിവ ചേര്‍ത്ത് മിക്‌സാക്കി ഇളക്കി ക്കൊണ്ടിരിക്കുക. പാല്‍ ചൂടാവുമ്പോള്‍ തന്നെ കുറുകി വരാന്‍ തുടങ്ങും. കുറുകി ക്രീം പോലെയായാല്‍ തീ ഓഫ് ചെയ്യുക. ബട്ടര്‍ പുരട്ടിയ ബൗളില്‍ സേമിയയുടെ പകുതി നിരത്തുക. അതിനു മുകളില്‍ സോസ് എല്ലാ ഭാഗവും എത്തുന്ന വിധം ഒഴിച്ചു കൊടുക്കുക. ഇനി മുകളിലായി ബാക്കി സേമിയ നിരത്തിക്കൊടുക്കുക. 

ഈ ബൗള്‍ പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 200' C ല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക. സൈഡില്‍ നിന്ന് സ്പൂണ്‍ കൊണ്ട് അടിഭാഗം വെന്തോ എന്ന് നോക്കാം. (നോണ്‍ സ്റ്റിക്ക് പാനില്‍ ചെയ്‌തെടുത്താലും മതി) ചൂടാറിയ ശേഷം ഷുഗര്‍ സിറപ്പ് എല്ലാ ഭാഗവും എത്തും വിധം ഒഴിച്ച് കൊടുക്കുക. മുകളില്‍ നുറുക്കിയ പിസ്ത വിതറി ക്കൊടുക്കുക. ശേഷം മുറിച്ചെടുത്ത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.


LATEST NEWS