വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ചേരുവകള്‍
മാങ്ങാജ്യൂസ് (വെള്ളം ചേര്‍ക്കാതെ) - ഒരു കപ്പ് സിട്രിക് ആസിഡ് - 1 ടേബിള്‍സ്പൂണ്‍ വെള്ളം - അര കപ്പ് നാളികേരപ്പൊടി - കാല് കപ്പ് ഫുഡ് കളര്‍ (മഞ്ഞ) - 1 നുള്ള് കോണ്‍ഫ്ളോര്‍ - 2 ടേബിള്‍ സ്പൂണ്‍ നെയ്യ് - 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര - കാല് കപ്പ്
തയ്യാറാക്കുന്ന വിധം
മാങ്ങാജ്യൂസ് കാല്‍കപ്പ് വെള്ളവും സിട്രിക്ക് ആസിഡും (നാരങ്ങാനീര്), പഞ്ചസാരയും ഫുഡ് കളറും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ വെച്ച് കുറുക്കുക. നന്നായി കുറുകി വന്നാല്‍ അതിലേക്ക് നെയ്യ് ചേര്‍ത്തിളക്കി അതില്‍ കോണ്‍ഫ്ളോറും ചേര്‍ത്തിളക്കിയതിനു ശേഷം പാത്രത്തില്‍ നിന്ന് വിട്ടുവരുന്ന രൂപത്തിലെത്തിയാല്‍ ചെറിയ ട്രേയില്‍ അല്പം നെയ്യ് പുരട്ടി അതിനടിയില്‍ വെള്ള എള്ള്, കിസ്മിസ്, കശുവണ്ടി പൊടിച്ചത് എന്നിവ വിതറി അലങ്കരിക്കുക. അതിലേക്ക് ചൂടോടെ ഈ കൂട്ട് ഒഴിക്കുക. അങ്ങനെ ഒഴിച്ചത് കൃത്യമായി പരത്തിയ ശേഷം തണുക്കാന്‍ വയ്ക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി വിവിധ രൂപത്തില്‍ മാമ്പഴ കാന്‍ഡി മുറിച്ചെടുക്കാം.