മാമ്പഴ ഹല്‍വ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാമ്പഴ ഹല്‍വ

ചേരുവകള്‍

മാമ്പഴ പള്‍പ്പ് - 2 കപ്പ് 

നെയ്യ് - അരക്കപ്പ് 

കോണ്‍ഫ്‌ളോര്‍ - ഒരു കപ്പ് 

വെള്ളം - ഒരു കപ്പ് 

പഞ്ചസാര - 2 കപ്പ് 

. ഏലയാപ്പൊടി - അര ടീസ്പൂണ്‍

കരുവണ്ടി - അരക്കപ്പ്

ബദാം - കാക്കപ്പ് 

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ചൂടാക്കി മാങ്ങാ പള്‍പ്പ് ഒഴിക്കുക. മറ്റൊരു ബൗളില്‍ കോണ്‍ഫ്‌ളോര്‍ വെളളത്തില്‍ മിക്‌സ് ചെയ്തു വയ്ക്കുക. മാങ്ങാ പള്‍പ്പ് ചൂടാകുമ്പോള്‍ അതില്‍ കോണ്‍ഫ്‌ളോര്‍ ഒഴിച്ച് നന്നായി ഇളക്കുക. ഒന്നു കുറുകിവരുമ്പോള്‍ അതിലേക്ക് പഞ്ചസാര, നെയ്യ് ഇവ ചേര്‍ത്ത് വീണ്ടും ഇളക്കുക. നന്നായി കുറുകി വരും വരെ ഇളക്കിക്കൊണ്ടിരിക്കുക. (0-45 മിനിറ്റ് ).ഓരോ 10 മിനിറ്റ് കൂടുമ്പോഴും കുറേശ്ശെ നെയ്യ് ചേര്‍ത്തുകൊണ്ടിരിക്കണം. പാനില്‍ നിന്നും വിട്ടുവരുന്ന പാകമാകുമ്പോള്‍ നട്‌സും ഏലയ്ക്കയും ചേര്‍ത്ത് 10 മിനിട്ട് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കുക. സെറ്റാകാനുള്ള പാത്രത്തില്‍ കുറച്ചു നെയ്യ് പുരട്ടി .ഈ കൂട്ട് ഒഴിക്കുക. 2-3 മണിക്കൂര്‍ സെറ്റ് ചെയ്യാന്‍ വയ്ക്കുക. തണുത്ത ശേഷം മുറിച്ച് സെര്‍വ്വ് ചെയ്യാം.


LATEST NEWS