മാങ്ങ കൊണ്ടൊരു കുൽഫി!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാങ്ങ കൊണ്ടൊരു കുൽഫി!
ചേരുവകള്‍ :
 
പാൽ - 2 കപ്പ്.
ഇടത്തരം ആൽഫോൺസോ മാങ്ങകള്‍ - 2 എണ്ണം.
പഞ്ചസാര - 2 സ്പൂൺ.
കോണ്‍ഫ്ലോര്‍ - 1 ടേബിൾസ്പൂൺ.
ഏലക്ക പൊടി - ഒരു നുള്ള്.
കുങ്കുമം നാരുകള്‍ - ഒരു നുള്ള്.
കശുവണ്ടി പരിപ്പ് (ചെറുതായി അരിഞ്ഞത്) - ഒരു സ്പൂൺ.
ബദാം(ചെറുതായി അരിഞ്ഞത്) - 1 സ്പൂൺ.
കുറച്ച് കുൽഫി അച്ചുകള്‍.
 
തയാറാക്കേണ്ട വിധം :
 
മാമ്പഴം ചെറിയ കഷണങ്ങളായി മുറിച്ച്, ബ്ലെൻഡറിൽ ഇടുക. അതിനെ അരച്ച് പേസ്റ്റ് ഉണ്ടാക്കുക. കശുവണ്ടിയും ബദാമും ഉരലില്‍ പൊടിച്ചെടുക്കുക. ഉണങ്ങിയ നട്സ് പൾസ് ചെയ്യുകയോ, കത്തികൊണ്ട് മുറിചെടുക്കുകയോ ചെയ്യാം. വെള്ളത്തിൽ കുൽഫി അച്ചുകള്‍ കഴുകി, ഉണക്കി വയ്ക്കുക. പാല് കട്ടിയാവുന്നത് വരെ മീഡിയം ഫ്ലൈമില്‍ തിളപ്പിക്കുക. 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. കോണ്‍ഫ്ലോര്‍ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. കുങ്കുമവും നന്നായി അരിഞ്ഞ കശുവണ്ടിയും ബദാമും ചേര്‍ത്ത് 3-4 മിനിറ്റ് താഴ്ന്ന തീയില്‍ കുൽഫി മിശ്രിതം കരിയാതെ നോക്കുക. ഇപ്പോൾ പാൽ, പഞ്ചസാര, കോഴിഫ്ഫോർ, കുങ്കുമം, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ മിശ്രിതം കട്ടിയാവുന്നത് വരെ കാക്കുക. ഇതിലേക്ക് മാങ്ങയുടെ പള്‍പ്പ് ചേര്‍ത്ത് കലക്കുക. 2 മിനിറ്റ് നേരം പാകം ചെയ്ത ശേഷം ഫ്ലൈം ഓഫ് ചെയ്ത് മിശ്രിതം തണുക്കാന്‍ വയ്ക്കുക. മിശ്രിതം തണുത്ത ശേഷം 30 സെക്കന്‍റ് മിക്സിയില്‍ അടിച്ചെടുക്കുക.ശേഷം ഇതിനെ അച്ചിലേക്ക്‌ പകരുക. ഇതിനെ 5-6 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. ഫ്രീസറില്‍ നിന്നെടുത്ത കുൽഫി, വെള്ളം ചേര്‍ത്ത് അച്ചില്‍ നിന്നും വേര്‍പെടുത്തുക.തണുപ്പ് മാറുന്നതിനു മുന്‍പ് തന്നെ കുൽഫി ആസ്വദിക്കണം.