മസാല കൊഴുക്കട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മസാല കൊഴുക്കട്ട

ചേരുവകള്‍

അരി പൊടി  - 1  കപ്പ് 
തേങ്ങ ചിരണ്ടിയത്  - അര കപ്പ് 
നല്ല ജീരകം  പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍ 
ചെറിയ ഉള്ളി - 4 എണ്ണം 
വെള്ളം - പാകത്തിന്                  
ഉപ്പ് - ആവശ്യത്തിന്  
തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തില്‍ അരി പൊടി എടുത്ത് അതില്‍ തേങ്ങചിരണ്ടിയത്, നല്ല ജീരകം പൊടിച്ചത്, ഉപ്പ്  ഇവ ഇട്ട് ചൂട് വെള്ളം ഒഴിച്ച്  കുഴച്ച് ചെറിയ ഉരുള രൂപത്തില്‍ ആക്കുക. ഇത് ഇടിയപ്പം പാത്രത്തില്‍ വച്ച് ആവി കയറ്റുക. ശേഷംചെറിയ ഉള്ളിയും, വറ്റല്‍ മുളകും ചതച്ച് വക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി അതില്‍ ഏതു ഇട്ടു വഴറ്റുക. ഒരു പാത്രത്തില്‍ ആവി കയറ്റിയ ഉരുളകള്‍ ഇട്ട്  അതില്‍  വഴറ്റിയ ഉള്ളിയും മുളകും ഇട്ട് മിക്‌സ് ചെയ്യുക


LATEST NEWS