രുചികരവും സ്വാദിഷ്ടവുമായ മീൻ പൊളളിച്ചത്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രുചികരവും സ്വാദിഷ്ടവുമായ മീൻ പൊളളിച്ചത്!
ചേരുവകള്‍:
 
മീന്‍ - 1 എണ്ണം .
ഉപ്പ് - ആവശ്യത്തിന്.
ഇഞ്ചി, വെളുത്തുളളി പേസ്റ്റ് - 3 സ്പൂണ്‍.
കുരുമുളക് പൊടി - 1 സ്പൂണ്‍.
പെരുഞ്ജീരകം - 1/2 സ്പൂണ്‍.
സവാള അരിഞ്ഞത് - 2 എണ്ണം.
പച്ചമുളക് - 2 എണ്ണം.
വിനഗിരി - 1 സ്പൂണ്‍.
തക്കാളി - 2 എണ്ണം.
മഞ്ഞൾപൊടി - 1/2 സ്പൂണ്‍.
കാശ്മീരി മുളകുപൊടി - 2 സ്പൂണ്‍.
കറിവേപ്പില - ആവശ്യത്തിന്.
 
തയ്യാറാക്കുന്ന വിധം:
 
കഴുകി വൃത്തിയാക്കി വച്ച മീനിൽ കുറച്ചു മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, വിനഗിരി, ഉപ്പ്, ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. പാൻ ചൂടാക്കി കുറച്ച്​ വെളിച്ചെണ്ണ ഒഴിച്ച് ശേഷം , പുരട്ടി വച്ച മീൻ വറുത്ത് മാറ്റുക. മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ പെരുഞ്ചീരകം, ഇഞ്ചി വെളുത്തുളളി പേസ്​റ്റ്​, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി , തക്കാളി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ബാക്കി വന്ന മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക‍. ഒരു വാഴയില ചൂടാക്കി അതിന്‍റെ മുകളില്‍ മസാലക്കൂട്ടും മീനും നിരത്തി വച്ചു വാഴയില അടച്ചു കെട്ടിവയ്ക്കുക. ഒരു ഇഡലി പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് കെട്ടിവച്ച വാഴയില ആവിയില്‍ വേവിക്കുക.