മഷ്റൂം പെപ്പര്‍ സൂപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഷ്റൂം പെപ്പര്‍ സൂപ്പ്

ചേരുവകള്‍

മഷ്റൂം ചെറുതായി അരിഞ്ഞത്-200 ഗ്രാം 
തക്കാളി-2 
ചെറിയുള്ളി-8 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍ 
ബട്ടര്‍-2 ടേബിള്‍ സ്പൂണ്‍ 
കുരുമുളകുപൊടി-1 ടീസ്പൂണ്‍ 
വെള്ളം-2 കപ്പ്
ഉപ്പ് 
മല്ലിയില 
കറിവേപ്പില 

തയ്യാറാക്കുന്ന വിധം

ബട്ടര്‍ ഒരു പാനില്‍ ചൂടാക്കി ഇതിലേയ്ക്ക് ചെറിയുള്ളി അരിഞ്ഞതു ചേര്‍ത്തിളക്കുക. ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മല്ലിയില, പുതിനയില, കൂണ്‍ എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. ഇതിലേയ്ക്കു തക്കാളി അരിഞ്ഞതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു വെള്ളം ചേര്‍ത്തു തിളപ്പിയ്ക്കുക. എല്ലാം വെന്തുടഞ്ഞു പാകമാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കാം.

 


 


LATEST NEWS