ഉള്ളിപൊറോട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉള്ളിപൊറോട്ട

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ്- ആവശ്യത്തിന്

അകത്ത് നിറയ്ക്കുന്നതിന്

ഉള്ളി- ഒന്ന്
പച്ചമുളക്- ഒന്ന്
മുളക് പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക.

അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം.


LATEST NEWS