പാസ്​ത ബേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാസ്​ത ബേക്ക്

ചേരുവകള്‍
പാസ്​ത – 2 കപ്പ് 
വെജിറ്റബ്ൾസ്​ – കാപ്സിക്കം, ബീൻസ്​, കാരറ്റ്, മഷ്റൂം, ബ്രൊക്കോളി 
ചീസ്​– മൊസെറല്ലാ ചീസ്​
 ഉപ്പ്– ആവശ്യത്തിന് 
പാസ്​ത സോസ്​– 4 ടീസ്​പൂൺ 
ഒലിവ് ഓയിൽ –1 ടീസ്​പൂൺ 
തക്കാളി– ഒന്നോ രണ്ടോ വട്ടത്തിൽ അരിഞ്ഞത് 

തയ്യാറാക്കുന്ന വിധം

പാസ്​ത ധാരാളം വെള്ളത്തിൽ ഉപ്പും രണ്ടു തുള്ളി ഒലിവ് ഓയിലും ചേർത്ത് ഇടക്കിടക്ക് ഇളക്കി പത്തു മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ഈറ്റിക്കളഞ്ഞ് മാറ്റിവെക്കുക. കാരറ്റ് മുതലായ പച്ചക്കറികൾ ചെറുതായി വഴറ്റിവെക്കുക. ഒരു ഫ്രയിങ്പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് പാസ്​തസോസ്​ ഒഴിച്ച് വേവിച്ചു വെച്ചിരിക്കുന്ന പാസ്​തയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചക്കറികളും ചേർക്കുക. ഓവൻ 180 ഡിഗ്രി ചൂടാകാൻ വെക്കുക. ശേഷം, മുകളിൽ യോജിപ്പിച്ചു വെച്ചിരിക്കുന്ന പാസ്​ത പച്ചക്കറി മിശ്രിതം ഒരു ഡിഷ് (ഓവനിൽ വെക്കാവുന്ന പാത്രത്തിലേക്ക് പകർത്തുക.

ശേഷം, ഇതിനു മുകളിലായി ഒരിഗാനോ, ബേസില്‍ മുതലായവ വിതറിയശേഷം ചീകി വെച്ചിരിക്കുന്ന ചീസ്​ മുകളിലായി പരത്തിവിതറുക. തക്കാളി വട്ടത്തിൽ അരിഞ്ഞതുവെച്ച് അലങ്കരിക്കാവുന്നതാണ്. ഏകദേശം 25 ഡിഗ്രി-30 ഡിഗ്രി ഓവനിൽവെച്ച് ബേക്ക് ചെയ്യുക. മുകൾവശം ഗോൾഡൻ നിറമായി മാറി എന്നു കണ്ടു കഴിഞ്ഞാൽ ഓവൻ ഓഫ്ചെയ്യുക. ചൂടാറിയ ശേഷം ആവശ്യത്തിനു മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഈ പാസ്​ത ബേക്ക് പ്രധാന മീൽസായിട്ടാണ് കണ്ടുവരുന്നത്.