കപ്പലണ്ടി മിഠായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കപ്പലണ്ടി മിഠായി

ചേരുവകള്‍

കപ്പലണ്ടി/നിലക്കടല -2 കപ്പ്
ശര്‍ക്കര - 250 -300 ഗ്രാം
നെയ്യ്- 2 ടീ സ്പൂണ്‍ 
ഏലക്ക പൊടി(optional):- 3 ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത്വയ്ക്കുക. പാന്‍ ചൂടാക്കി കപ്പലണ്ടി ഇട്ടു ചെറുതായി വറുത് തൊലി കളഞ്ഞു വക്കുക. പാന്‍ അടുപ്പത് വച്ച് ശര്‍ക്കര പാനി ഒഴിച്ച് തുടരെ ഇളക്കി , ഏലക്ക പൊടി,നെയ്യ് എന്നിവ ചേര്‍ത്ത് ഇളക്കി കുറുകി വരുമ്പോള്‍ ( ഒട്ടുന്ന പരുവം ആകണം)വറുത്ത നിലക്കടല കൂടി ചേര്‍ത്ത് ഇളക്കുക. ചെറുതായി ക്രഷ് ചെയ്ത കപ്പലണ്ടി ചേര്‍ക്കാം (ഏകദേശം1/2 കപ്പ്). ശേഷം കൂട്ട് നന്നായി കുറുകി വന്നു തൊട്ടാല്‍ ഒട്ടുന്ന പരുവത്തില്‍ തീ ഓഫ് ചെയ്യാം. ഇനി നെയ്യ് തടവിയ ഒരു പരന്ന പ്രതലത്തില്‍ ( ഒരു സ്റ്റീല്‍ പ്ലേറ്റ് മറിച്ച് വച്ച് നെയ്യ് തേച്ച് എടുക്കാവുന്നെ ആണു)കൂട്ട് ചെറുതായി പരത്തി, തണുത്ത ശേഷം കട്ട് ചെയ്ത് എടുക്കാം


LATEST NEWS