പ്ലം കേ​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലം കേ​ക്ക്

ചേരുവകള്‍

മൈ​ദ -300 ഗ്രാം ​

പ​ഞ്ച​സാ​ര -300 ഗ്രാം

​വെ​ണ്ണ -300 ഗ്രാം ​

മു​ട്ട -3

വാ​നി​ല എ​സൻസ്​ -5 തു​ള്ളി

അ​പ്പ​കാ​രം -ഒ​രു ടീ​സ്പൂ​ൺ  പാ​ൽ​പ്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

മു​ട്ട​യും പ​ഞ്ച​സാ​ര​യും എ​ഗ്​ ബീ​റ്റ​റി​ലോ മി​ക്സി​യി​ലോ ഇ​ട്ട് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.​ പി​ന്നീ​ട് വെ​ണ്ണ​യും എ​സൻസും ചേ​ർത്ത്​ ന​ന്നാ​യി അ​ടി​ച്ച്​ പ​ത​പ്പി​ക്കു​ക. അ​വ​സാ​നം മൈ​ദ​യും അ​പ്പ​ക്കാ​ര​വും ​പാ​ൽ​പ്പൊ​ടി​യും ചേ​ർത്ത്​ സ്പൂ​ണുകൊ​ണ്ട് മി​ക്സ് ചെ​യ്യു​ക. ഇ​നി കു​ക്കർ അ​ടു​പ്പി​ൽവെ​ച്ച് 10 മി​നി​റ്റ്‌ ചൂ​ടാ​ക്കു​ക.​ ശേ​ഷം ഒ​രു അ​ലു​മി​നി​യം ​ സ്​റ്റീൽ പാത്രത്തില്‍​  കു​റ​ച്ച്​ വെ​ണ്ണ ത​ട​വി​യശേ​ഷം കു​റ​ച്ചു മൈ​ദ മാ​വ് കു​ട​ഞ്ഞു ത​ട്ടി​ക്കള​യു​ക. കേ​ക്ക് പെ​ട്ടെ​ന്ന് ഇ​ള​കി കി​ട്ടാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

 

ശേ​ഷം ഈ ​പാ​ത്ര​ത്തി​ലേ​ക്ക് കേ​ക്ക് മി​ക്സ് ഒ​ഴി​ച്ചശേ​ഷം കു​ക്ക​റി​ലേ​ക്ക് ഇ​റ​ക്കി വെ​ക്കു​ക. കു​ക്ക​റി​ന​ടി​യി​ൽ ഒ​രു ത​ട്ടോ മൂ​ടി​യോ വെ​ച്ച​തി​നുശേ​ഷം പാ​ത്രം അ​തി​നു മു​ക​ളി​ൽ വെ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. ചെ​റു​തീ​യി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വേ​വി​ക്കു​ക. ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. കു​ക്ക​റി​​​​െൻറ വെ​യി​റ്റ് ഇ​ട​രു​ത്. മു​ക്കാൽ മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു തീ ​ഓ​ഫാ​ക്കു​ക. അ​ഞ്ചു മി​നി​റ്റ്‌ ക​ഴി​ഞ്ഞ്​ കു​ക്ക​ർ തു​റ​ന്ന്​ ക്രീം ​എ​ന്തെ​ങ്കി​ലും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചോ അ​ല്ലാ​തെ​യോ വി​ള​മ്പാം.


LATEST NEWS