പോർക്ക് വിന്താലു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോർക്ക് വിന്താലു


ചേരുവകൾ

പോർക്ക് - l കിലോ
കടുക് - 2 ടേബിൾ സ്പൂൺ
മുളകുപൊടി ( എരിവില്ലാത്തത് ) _3 ടേബിൾ സ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
വിനാഗിരി ( വെള്ളം ചേർത്തത് ) - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ
സവാള - I
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - ചെറുത്
വെളുത്തുള്ളി - 1 കുടം
വേപ്പില

ഉണ്ടാക്കുന്ന വിധം

പോർക്ക് ചെറുതായി മുറിച്ച് കഴുകി വൃത്തിയാക്കുക .കടുകും, മുളകുപൊടിയും, കുരുമുളകു പൊടിയും ,ഗരം മസാലപ്പൊടിയും പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും ,ഉപ്പും , വിനാഗിരി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.ഈ മിശ്രിതം പോർക്കിൽ പുരട്ടി ഒരു പത്തു മിനിട്ട് വയ്ക്കുക. അതിനു ശേഷം കുക്കറിൽ ഒരു വിസിൽ വന്ന ശേഷം പത്തു മിനിറ്റ് വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പും വിനാഗിരിയും ചേർത്തു കൊടുക്കുക .നന്നായി വെന്ത ശേഷം അതിലേയ്ക്ക് സവാള, വേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചിടുക.


LATEST NEWS