റോസ് പെറ്റല്‍സ് ജാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോസ് പെറ്റല്‍സ് ജാം

ആവശ്യമുള്ള സാധനങ്ങള്‍

ഫ്രഷ് റോസ് ഇതള്‍ - 2 കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
ഏലക്കാ പൊടി - 1 ടീസ്പൂണ്‍
തേന്‍ - 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

റോസ് ഇതാളാക്കി ഒരു ബൗളിലിട്ടു വെള്ളമൊഴിച്ചു കുലുക്കി കഴുകി ടിഷ്യൂവില്‍ വിടര്‍ത്തിയിട്ടു വെള്ളം തുടച്ചു കളയണം. ഇനി ഒരു ബൗളിലേക്കിട്ടു പഞ്ചസാരയും ചേര്‍ത്തു മിക്‌സാക്കി മിക്‌സി ജാറിലിട്ടു ഒന്നു ക്രഷ് ചെയ്‌തെടുക്കാം. അധികം അരഞ്ഞു പോവരുത്. ശേഷം ഒരു നോണ്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി ഈ റോസ് മിക്‌സ് ഇട്ടു പഞ്ചസാര അലിയുന്നതുവരേയും ഇളക്കി കൊടുക്കാം. ഏലക്കാ പൊടി ചേര്‍ത്തു തേനും ചേര്‍ത്തു മിക്‌സാക്കി തീ ഓഫ് ചെയ്യാം. ചൂടാറിയാല്‍ ഒരു ജാറിലിട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കാം.


LATEST NEWS