റോസ് ആൻഡ് വൈറ്റ് ചോക്ലേറ്റ് മൂസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോസ് ആൻഡ് വൈറ്റ് ചോക്ലേറ്റ് മൂസ്

ചേരുവകൾ

വൈറ്റ് ചോക്‌ളെറ്റ് - 40 ഗ്രാം

ഹെവി ക്രീം - 3 ടേ.സ്പൂൺ

മുട്ട -1 എണ്ണം

പനിനീർ - 3 തുള്ളി

മൈദ -. 1 ടീ.സ്പൂൺ

റോസാദളങ്ങൾ- അലങ്കരിക്കാൻ

 

തയ്യാറാക്കുന്നവിധം


ഒരു മൈക്രോ വേവ് സേഫ് ബൗളിൽ ചോക്ലേറ്റ് മുറിച്ചിട്ട് രണ്ടു ടേ.സ്പൂൺ ക്രീം ചേർത്ത് മീഡിയം പവറിൽ ഒരു മിനിട്ട് വയ്ക്കുക. ഇളക്കി ചോക്ലെറ്റ് മൃദുവാക്കുക. ചോക്ലെറ്റ് പൂർണമായും അലിയുംവരെ ഇളക്കൽ തുടരുക. മുട്ടമഞ്ഞ, പനിനീര്, മൈദ എന്നിവ ചേർത്ത് നന്നായിളക്കുക. മുട്ടവെള്ള ഒരു ചെറുബൗളിൽ എടുത്ത് നന്നായടിച്ച് (പഞ്ഞിക്കെട്ട് മാതിരിയാക്കണ്ട) ചോക്ലേറ്റ് മിശ്രിതത്തിൽ ചേർക്കുക. നന്നായി യോജിപ്പിക്കണം. മീഡിയം പവറിൽ 2 മിനിട്ട് മൈക്രോ വേവ് ചെയ്യുക സെറ്റായിരിക്കണം. മിച്ചമുള്ള ക്രീം മീതെ വിളമ്പുക. റോസാദളങ്ങൾ മീതെ വിതറുക.
      


LATEST NEWS