റോയല്‍ ഫലൂഡ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റോയല്‍ ഫലൂഡ 

ചേരുവകള്‍

ഐസ് ക്രീം ഫാമിലി പാക്കറ്റ് - (2,3 ഫ്‌ളേവര്‍)
ആപ്പിള്‍ -2 എണ്ണം ചെറുതായി അരിഞ്ഞത്
ഏത്ത പഴം 5 എണ്ണം ചെറുതായി അരിഞ്ഞത്
മാങ്ങ - -2 എണ്ണം ചെറുതായി അരിഞ്ഞത്
മുന്തിരി -20 എണ്ണം
അണ്ടിപരിപ്പ് - 100 gm മുറിഞ്ഞത്
ഈന്തപഴം 20 എണ്ണം അരി കളഞ്ഞു കീറി ഇടുക.
വെര്‍മിസല്ലി - 100 gm
കോണ്‍ ഫ്‌ളെക്‌സ് 3 പാക്കറ്റ്
കസ്റ്റാര്‍ഡു പൗഡര്‍ 2 സ്പൂണ്‍ 
പാല്‍ - 2 കവര്‍
പഞ്ചസാര 150gm
കശ കശ 50gm 
ചെറി (അലങ്കരിക്കാന്‍)
ഏലക്ക 3..4..എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു കവര്‍ പാല്‍ തിളപ്പിച്ച് അതില്‍ 1.5 സ്പൂണ്‍ കസ്റ്റാര്‍ഡു പൗഡര്‍, അഞ്ച് സ്പൂണ്‍ പഞ്ചസാര, ഏലക്ക എന്നിവ ഇട്ട് കുറുക്കി എടുക്കുക. ഈ കുറുക്ക് ഫ്രൂട്ട് സലാഡ് നുള്ള സാദനങ്ങളിലേക്ക് ഒഴിച്ച് ഫ്രിഡ്ജ്ല്‍ അടിയിലെ തട്ടില്‍ വക്കുക. വെര്‍മിസല്ലി ഒരു കവര്‍ പാലില്‍ പായസം ഉണ്ടാകും പോലെ വേവിച്ചു അതില്‍ അര സ്പൂണ്‍ കസ്റ്റാര്‍ഡു പൗഡര്‍, ബാക്കി ഉള്ള പഞ്ചസാര എന്നിവ ചേര്‍ത്ത് വാങ്ങി ഫ്രിഡ്ജ്ല്‍ അടിയിലെ തട്ടില്‍ വക്കുക. കശ കശ ഒരു ഗ്‌ളാസ് വെള്ളത്തില്‍ ഇട്ടു ഒരു മണിക്കൂര്‍ വക്കുക.

ഇനി ഗ്‌ളാസ് ലേക്ക് പകര്‍ത്താം. ആദ്യം കുറച്ച് ഐസ് ക്രീം ( വാനില) പിന്നീട് ഫ്രൂട്ട് സലാഡ് എടുക്കുക , വീണ്ടും ഐസ് ക്രീം (സ്ട്രാബെറി) അതിനു മുകളില്‍  വെര്‍മിസല്ലി, അതിനു മുകളില്‍ 1-2 സ്പൂണ്‍ കശ കശ ഒഴികുക അതിനു മുകളില്‍ കോണ്‍ ഫ്‌ളെക്‌സ്. അവസാനമായി വീണ്ടും ഐസ് ക്രീം (ബട്ടര്‍ സ്‌കോച്ച് ). റോയല്‍ ഫലൂഡ റെഡി.


LATEST NEWS