സോസി ചെമ്മീന്‍ ഉലര്‍ത്ത് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോസി ചെമ്മീന്‍ ഉലര്‍ത്ത് 

ചേരുവകള്‍

ചെമ്മീന്‍ വലുത് - 10 എണ്ണം
നാരങ്ങ നീര് - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍
ഉള്ളിത്തണ്ട് അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
ചതച്ച ഉണക്കമുളക് - 1 ടീസ്പൂണ്‍
വേപ്പില - ആവിശ്യത്തിന്
സോയസോസ് - 1 ടീസ്പൂണ്‍
ചില്ലി ടോമാടോ സോസ് - 1 ടേബിള്‍ സ്പൂണ്‍
മല്ലി ഇല അരിഞ്ഞത് - ആവശ്യത്തിന്
ഉപ്പ് എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി വച്ച ചെമ്മീനില്‍ നാരങ്ങ നീര് മഞ്ഞള്‍ പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍വരെ വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്കു ചെമ്മീന്‍ ഇട്ടു മുക്കാല്‍ വേവാകുമ്പോള്‍ കോരി മാറ്റുക.
ശേഷം മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്കു 4,5 ചേരുവകള്‍ ചേര്‍ത്ത് വഴറ്റി ചെമ്മീനും ചേര്‍ത്ത് ചതച്ച മുളകും ഉള്ളി തണ്ടും വേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് സോസുകളും ചേര്‍ത്ത് 2 മിനിറ്റ് നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയാവുന്നതാണ്. മല്ലി ഇല ചേര്‍ത്ത് ചൂടോടെ വിളമ്പുക.


LATEST NEWS