സേമിയ സ്വീറ്റ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സേമിയ സ്വീറ്റ് 

ചേരുവകള്‍ 

സേമിയ - 2 1/ 2 കപ്പ് 
തിളച്ച വെള്ളം - 5 കപ്പ് 
പഞ്ചസാര -1 / 2 കപ്പ് 
പാല്‌പൊടി -3 ടേബിള്‍ സ്പൂണ്‍ 
ഏലയ്ക്ക പൊടി -3/4 ടീസ്പൂണ്‍ 
നെയ്യ് - 1/ 2 കപ്പ് 
അണ്ടിപരിപ്പ് - 25 ഗ്രാം 

ഉണ്ടാക്കുന്ന വിധം 

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പ് വറുത്തെടുക്കുക. അതെ പാനില്‍ തന്നെ സേമിയ ചൂടാക്കി അതിലേക്കു തിളച്ച വെള്ളമൊഴിച്ച് വേവിക്കുക. സേമിയ വെന്തു വെള്ളം വറ്റി തുടങ്ങിയാല്‍ പഞ്ചസാര ചേര്‍ക്കുക. ആവശ്യത്തിനുള്ള കളറും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.  പാല്‍പൊടിയും ചേര്‍ത്ത് നന്നായി വഴറ്റി വേവിക്കുക. നല്ല പോലെ കുറുകി പാത്രത്തില്‍ നിന്നും വിട്ടു വരുന്ന സമയം ഏലയ്ക്ക പൊടി ചേര്‍ത്ത് കൊടുക്കാം. എടുത്തു വെച്ചിരിക്കുന്ന ബാക്കിയുള്ള നെയ്യ് കൂടി ചേര്‍ത്തിളക്കി തീ അണച്ചു നെയ് തടവിയ പ്ലയ്റ്റിലേക്ക് പകര്‍ത്തി പരത്തി മുകളില്‍ അണ്ടിപരിപ്പ് വെച്ച് അലങ്കരിക്കാം. നന്നായി തണുത്ത് സെറ്റ് ആയി കഴിഞ്ഞാല്‍ ഇഷ്ട്ടമുള്ള ഷെയ്പില്‍ മുറിച്ചുപയോഗിക്കം.