സോയാബീന്‍ റോസ്റ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോയാബീന്‍ റോസ്റ്റ്

ആവശ്യമായ സാധനങ്ങള്‍

സോയാബീന്‍ 100g
സവോള. 2
തക്കാളി. 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 1/4 tsp
പച്ചമുളക്. 1
പെരും ജീരകം 1/4 tsp
മഞ്ഞള്‍ പൊടി 1/4 tsp
മല്ലി പൊടി. 1tsp
മുളക് പൊടി. 1tsp
ഗരം മസാല. 1tsp
കറിവേപ്പില. ഒരു പിടി
2 tbs എണ്ണ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

സോയാബീന്‍ കുതിര്‍ത്തു നന്നായി പിഴിഞ്ഞ് ചെറുതായി മുറിച്ചു വയ്ക്കുക. ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് പെരും ജീരകം ഇട്ടു ചൂടാകുമ്പോള്‍ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും സവോളയും ചേര്‍ത്തു കൊടുക്കുക.സവോള വഴണ്ടു വരുമ്പോ പൊടികള്‍ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്തു വേവിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സോയാബീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തു കുറച്ചു ഉപ്പും വെള്ളവും ചേര്‍ത്തു വേവിക്കുക. വെള്ളം വറ്റി വരുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കുക.


LATEST NEWS