വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വളരെ എളുപ്പത്തിൽ കപ്പ വറുതത്ത് തയ്യാറാക്കാം

കപ്പ എല്ലാവരുടെയും ഇഷ്ട വിഭവം തന്നെയാണ്. നടുപ്പുറത്താണ് കാപ്പ കൂടുതലായും കാണപ്പെടുന്നതും .അവരുടെ പ്രധാന വിഭവം കൂടിയാണ് കപ്പ.പണ്ടുകാലങ്ങളിൽ വിശപ്പു മാറ്റിയിരുന്നത് ഇതുപോലെ ഉള്ള വിഭവങ്ങൾ കൊണ്ടായിരുന്നു .എന്നാൽ മനുഷ്യർ തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടന്നതോടെ ഇത്തരം കാഴ്ചകളൊക്കെ ഇല്ലാതായി .നാട്ടിൻ പുറങ്ങളിൽ സജീവമായി കണ്ടിരുന്ന പല വിഭവങ്ങളും ഇന്ന് റെസ്റ്റോറന്റുകളില്ലെ വിഭവങ്ങളായി മാറി .

തിരക്ക് പിടിച്ച ജീവിതത്തിനിടയിലും .ഇത്തിരി കാപ്പ കിട്ടിയാൽ പെട്ടാണ് തന്നെ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കപ്പയുടെ  ചിപ്സ്. വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന കപ്പ ചിപ്പ്സ് തയാറാക്കിയല്ലോ . ഇത് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്.കാരണം കപ്പയില്‍ ധാരാളം അന്നജവും പോഷകമൂല്യവും അടങ്ങിയിരിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാല്‍ ചായയോടൊപ്പം കഴിക്കാന്‍ മികച്ച പലഹാരമാണ്.

കപ്പയുടെ തോലുമാറ്റി കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു മുറിച്ചു എണ്ണയില്‍ വറുത്തുകോരി അതിലേക്ക് ഉപ്പും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്.വൃത്തിയാക്കല്‍ ഒഴിച്ചുകഴിഞ്ഞാല്‍ മരച്ചീനി ചിപ്സ് ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്.നന്നായി പാചകം ചെയ്തു വായു കയറാത്ത പാത്രത്തില്‍ സൂക്ഷിച്ചാല്‍ ദീര്‍ഘനാള്‍ കേടുകൂടാതിരിക്കും.ഇതുണ്ടാക്കാനുള്ള വഴികള്‍ ചുവടെ കൊടുക്കുന്നു.

കപ്പ വറുത്തത് തയ്യാറാക്കാം

1. കപ്പ നല്ലപോലെ കഴുകുക.

2. തോല്‍ പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച്‌ കഷ്ണങ്ങളാക്കുക.

4. തവയില്‍ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയില്‍ വച്ച്‌ നന്നായി വേവിക്കുക.

6. പൊരിയല്‍ ശബ്ദം നില്‍ക്കുമ്ബോള്‍ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോള്‍ പാനില്‍ നിന്നും കോരി മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.
 


LATEST NEWS