ടയര്‍ സാന്‍ഡ്‌വിച്ച്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടയര്‍ സാന്‍ഡ്‌വിച്ച്‌

ബ്രഡ്- 4 എണ്ണം റൗണ്ട് ആയി മുറിച്ചു വെക്കണം. ഇനി സ്റ്റഫ് ചെയ്യാനായി ചിക്കന്‍ വൈറ്റ് സോസ് തയ്യാറാക്കാം. ചിക്കന്‍ ഉപ്പും കുരുമുളകും ഇട്ടു വേവിക്കണം. ശേഷം കൈ കൊണ്ടു പിച്ചിയിട്ടു കഷ്ണങ്ങളാക്കി വെക്കാം.
ഇനി ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ ബട്ടറിട്ടു മെല്‍റ്റായാല്‍ അതിലേക്ക് 2 ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ ഇട്ടു മിക്‌സാക്കണം. മിക്‌സായ ശേഷം ഒരു കപ്പ് പാല്‍ ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി ആവിശ്യത്തിന് ഉപ്പ് ചേര്‍ത്തു കുറുകി വരുമ്പോള്‍ ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി ചേര്‍ത്തു തീ ഓഫ് ചെയ്യാം. ഈ സോസിലേക്ക് ചിക്കനും ഒരു ടീകപ്പ് സവാള തക്കാളി കാപ്‌സിക്കം (3 കളറും) ക്യാരറ്റും വളരെ ചെറുതായി നുറുക്കിയിട്ടു മിക്‌സാക്കണം. ഇതിലേക്ക് കുറച്ചു ചീസ് ഗ്രേറ്റ് ചെയ്തതും ഒരു ടീസ്പൂണ്‍ ഒറിഗാനോയും ചേര്‍ത്ത് ഉപ്പ് ആവിശ്യമെങ്കില്‍ ഇട്ടു മിക്‌സാക്കണം. ചിക്കന്‍ വൈറ്റ്‌സോസ് റെഡി.

ഒരു മുട്ട നന്നായി ബീറ്റ് ചെയ്തു വെക്കണം. ഇനി ഒരു ബ്രഡ് പീസ് എടുത്ത് മുട്ട ബ്രഷ് ചെയ്ത ശേഷം ഈ സോസ് വെച്ചു മറ്റൊരു ബ്രഡ് കൊണ്ട് മൂടണം. ചിക്കന്‍ സോസ് ബ്രഡ് സ്ലൈസിന്റെ കട്ടിയില്‍ തന്നെ ഇട്ടോളൂ.
ഇനി ഒരു പാന്‍ ചൂടാക്കി 2 ടീസ്പൂണ്‍ ഓയിലൊഴിച്ചു ചൂടാക്കണം. ബ്രഡ് മുട്ടയില്‍ മുക്കി വെളുത്ത എള്ള്, അജൈ്വന്‍  എന്നിവയില്‍ റോള്‍ ചെയ്ത് ചൂടായ തവയിലിട്ടു മൊരിച്ചെടുക്കാം.

 


LATEST NEWS