ഒരു കടുക് പുരാണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു കടുക് പുരാണം

ഗ്രീക്കു പുരാണത്തിൽ  ഈസ്‌കൽപ്പസ്  എന്നൊരു ദേവനുണ്ട്. നമ്മുടെ അശ്വനീദേവന്മാരെപ്പോലെ ഔഷധങ്ങളുടെ ദേവനാണദ്ദേഹം. അദ്ദേഹം കണ്ടുപിടിച്ചതെന്ന്് അവർ വിശ്വസിക്കുന്ന ഒരു പലവ്യഞ്ജനം ഭാരതീയന് പ്രിയപ്പെതാണ് അതാണ് കടുക്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മകനെ നഷ്ടപ്പെട്ട് ദുഃഖിതയായ ഗൗതമിയെന്ന ഒരു അമ്മയോട് കുറച്ചു കടുക് നൽകി ഒരു മരണവും നടക്കാത്ത വീട് തേടിവരാൻ ശ്രീ ബുദ്ധൻ പറഞ്ഞ കഥയും നമ്മൾ കേട്ടതാണ്. കടുക് അന്ന് മുതലേ പ്രസിദ്ധമാണ്. 'കടുകില്ലാതെ കറിയില്ല' എന്നാണ് ചൊല്ല്. നമ്മൾ കറിയിൽ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കാറെങ്കിലും മറ്റ് സംസ്ഥാനക്കാർ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിച്ചുവുത്. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ആന്ധ്രാപ്‌ദേശ് എിവിടങ്ങളിലെ കടുകുപാടങ്ങളിൽ വിളയു കടുകാണ് അവിടങ്ങളിലെ ഭക്ഷ്യയെണ്ണയുടെ ഉറവിടം. വാണിജ്യപരമായി ഉത്പാദിപ്പിച്ചുവരു കടുകിൽ ഉത്പാദനസമയത്തും അല്ലാതെയും ഒ'േറെ രാസവളങ്ങളും കീടനാശിനികളും അടങ്ങിയിരിക്കും.

ഹൈദരാബാദൻ അച്ചാർ കാലങ്ങളോളം കേടുകൂടാതെയിരിക്കുതിന്റെ കാരണവും കടുകെണ്ണയുടെ ഗുണമാണ്. ഇന്ത്യയിലുടനീളം കൃഷി ചെയ്യാവു ഒരു ഏകവർഷി ഓഷധിയാണ് കടുക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചിലഭാഗത്തും ആഷാരം പാകംചെയ്യാൻ കടുകെണ്ണ ഉപയോഗിക്കുു. ശൈത്യകാലവിളയെ രിതിയിലാണ് ഇവിടങ്ങളിൽ കടുക് കൃഷിചെയ്തു വരുത്. എണ്ണയ്ക്കായി നാം കരിങ്കടുക(ബ്രാസിക്ക നൈഗ്ര)്, ചെങ്കടുക് (ബ്രാസിക്ക ജൻസിയ), മഞ്ഞ അഥവാ തവി'ുകടുക ബ്രാസിക്ക കാംപെസ്ട്രിസ്)് എിങ്ങനെയുള്ള വൈവിധ്യങ്ങളെയാണ് ആശ്രയിക്കുത്. സംസ്‌കൃതത്തിൽ രാജികാ, തീക്ഷണഗന്ധ, സർസപ, ആസുരീ എിങ്ങനെ പറയപ്പെടു കടുക് ഹിന്ദിയിൽ അറിയപ്പെടുത് റായ്, സുർസു എും തെലുങ്കിൽ അവലു എുമാണ്. ആംഗലേയത്തിൽ മസ്റ്റാർഡ് എുപറയപ്പെടു കടുകിന്റെ ശാസ്ത്രീയനാമം ബ്രാസിക്ക നൈഗ്ര ാെണ്. ലോകത്ത് റ്റവുമധികം കടുക് ഉത്പാദിപ്പിക്കുത് നമ്മുടെ അയൽക്കാരായ പാകിസ്താനാണ്. അതുകഴിഞ്ഞാൽ നമ്മളും. 43 ശതമാനം പ്രോട്ടീനടങ്ങിയിരിക്കു ഇതിൽ എണ്ണയുടെ അംശവും അധികമാണ്.

കറികൾക്ക് രുചികൂട്ടാനും അച്ചാർകേടാകാതിരിക്കാനും മാത്രമല്ല ആസ്ത്മയുടെ മരുായും കടുക് ുപയോഗിക്കുു. ആസ്ത്മയുടെ മരുിന്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുത് കടുകിൽ നിാണ്. കൂടിയാൽ ഒരമീറ്റർ നീളമാണ് കടുകിന്റെ ചെടിയ്ക്കുണ്ടാവുക. ഇലകൾ പലആകൃതികളിലാണ് ഉണ്ടാവുക. അടിഭാഗത്തെ ഇലകൾ പിളർപ്പായും മുകൾ ഭാഗത്തെ ഇലകൾ ചെറുതായും പിളർപ്പില്ലാതെയും കാണപ്പെടുു. പൂക്കൾക്ക് മഞ്ഞനിറമായിരിിക്കും. ചെറിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക.