ഫിലിപ്പീന്‍സിലെ മഡഗാസ്‌ക്കര്‍;കണ്ടെത്തിയത് 120 പുതിയ സ്പീഷിസുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിപ്പീന്‍സിലെ മഡഗാസ്‌ക്കര്‍;കണ്ടെത്തിയത് 120 പുതിയ സ്പീഷിസുകള്‍

അന്താരാഷ്ട്ര ഗവേഷകരടങ്ങുന്ന സംഘം കഴിഞ്ഞ ഒരുമാസത്തിനിടെ ഫിലിപ്പീന്‍സിലെ മിന്‍ഡാനോ ദ്വീപില്‍ നിന്നും കണ്ടെത്തിയത് 120 ഇനം പുതിയ ജീവികളെ.ലോകത്തേറ്റവും കൂടുതല്‍ ജീവി വര്‍ഗ്ഗങ്ങളുള്ള സ്ഥലമാണ് മഡഗാസ്‌ക്കര്‍. ഗവേഷകരുടെ പുതിയ കണ്ടെത്തലോടെ ഫിലിപ്പീന്‍സിലെ മഡഗാസ്‌കര്‍ എന്ന പേര് മിന്‍ഡാനോ ദ്വീപിന് ലഭിച്ചു കഴിഞ്ഞു. പാമ്പ്,തവള,പല്ലി,മുതല,ശുദ്ധജലത്തില്‍ ജീവിക്കുന്ന ആമ തുടങ്ങിയ നിരവധി ഗണത്തില്‍പ്പെട്ട പുതു ജീവനുകളെയാണ് സംഘം നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയത്.

വടക്കു കിഴക്കന്‍ മിന്‍ഡാനോയിലാണ് ഏറെ ജൈവവൈവിധ്യമുള്ളത്.പുതിയതായി കണ്ടെത്തിയ ജീവികളില്‍ 35യിനം പാമ്പുകള്‍,40 ഇനം തവളകള്‍,37 ഇനം പല്ലികള്‍,9 ഇനം ആമകള്‍ ഒരു മുതല എന്നിവയും ഉള്‍പ്പെടുന്നു.ഇത്രയുമധികം ജീവികളെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ റാഫേ ബ്രൗണ്‍ വ്യക്തമാക്കി.ഫിലിപ്പീന്‍സില്‍ ഇനിയുള്ള ദ്വീപുകളിലും ഇത്തരത്തില്‍ നിരവധി ജൈവവൈവിധ്യമുണ്ടാകാമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

ആമസോണ്‍ കാടുകളില്‍ നിന്നും ഗവേഷകര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് കരീബിയന്‍ മേഖലയിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കുമാണ്.വനനശീകരണം ഏറ്റവും കൂടുതല്‍ നടക്കുന്ന ഈ പ്രദേശങ്ങളില്‍ ഉടന്‍ പഠനം നടത്തി പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ലെങ്കില്‍ ഒരുപാട് ജീവിവര്‍ഗ്ഗങ്ങള്‍ അറിയപ്പെടാതെ അപ്രത്യക്ഷമായേക്കുമെന്നും ശാസ്ത്രലോകം പറയുന്നു.
 


LATEST NEWS