മരമഞ്ഞള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരമഞ്ഞള്‍

കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍.  നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞള്‍ വളരും. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് മരമഞ്ഞള്‍ പ്രധാനമായും കണ്ടുവരുന്നത്. മരത്തെ ചുറ്റി വളരുന്ന വള്ളിപ്പടര്‍പ്പാണിത്. ഇലകള്‍ വെറ്റിലയുടേതിന് സമാനമാണിത്. 25 വര്‍ഷം മുമ്പ് തിരുനെല്ലി കാടുകളി്ല്‍ നിന്ന് ശേഖരിച്ച് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നട്ടുപിടിപ്പിച്ച മൂന്ന് ചെടികളാണ് ഇപ്പോള്‍ പുഷ്പ്പിച്ചിട്ടുള്ളത്. 2 മാസത്തിനുള്ളില്‍ കായ്കള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാര്‍ഡനിലെ ബോട്ടണിസ്റ്റ് ബിജു പറഞ്ഞു. മഴക്കുറവും കലാവസ്ഥാവ്യതിയാനവും മൂലം ആശങ്കയിലായ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ തൃക്കൈപ്പറ്റ മുക്കം കുന്നിലുള്ള വണ്ടര്‍കേവ്‌സ് എന്നറിയപ്പെടുന്ന കുന്നിനു മുകളില്‍ ഗുഹകള്‍ക്കിടയില്‍ മരമഞ്ഞള്‍ പ്രകൃതിദത്തമായി  വളരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവ പുഷ്പ്പിക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് സ്ഥലമുടമ അബ്രഹാം പറഞ്ഞു. പൂവും കായും ഇലകളും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കുമെങ്കിലും വള്ളിതണ്ടുകളാണ് കൂടുതലായും മരുന്നിന് ഉപയോഗിക്കുന്നത്. കൊസീനിയം പെനസ്‌ട്രേറ്റം എന്നതാണ് ശാസ്ത്രീയ  നാമം. ജൈവശസ്ത്രജ്ഞരും കാര്‍ഷിക മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരും വളരെ പ്രതീക്ഷയോടെയാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചതിനെ നോക്കിക്കാണുന്നത്.മരത്തോട് ചേര്‍ന്ന് വളരുന്നതിനാല്‍ ആദിവാസികള്‍ ഇതിനെ മരത്തി എന്നാണ് വിളിക്കുന്നത്.


LATEST NEWS