പറങ്കമാങ്ങ അഥവാ കശുമാങ്ങ.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പറങ്കമാങ്ങ അഥവാ കശുമാങ്ങ.

പെട്ടാപ്പെട്ട വില കൊടുത്ത് ആപ്പിളും മുന്തിരിയും ഓറഞ്ചുമെല്ലാം വാങ്ങിക്കഴിച്ചാലെ ഫ്രൂട്സ് എന്ന ഗണത്തില്‍ പെടുകയുള്ളൂ എന്നൊന്നുമില്ല. പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ, ചക്ക എന്നീ പേരുകളും വായില്‍ വരും. ഇവ നമ്മുടെയെല്ലാം വീട്ടുവളപ്പില്‍ നിന്നും ലഭിയ്ക്കുവാന്‍ സാധ്യതയുള്ളതും. ഈ രണ്ടു കൂട്ടത്തിലും മിക്കവാറും പേര്‍ പെടുത്താത്ത ഒരിനമുണ്ട്. നമ്മുടെ പറങ്കമാങ്ങ അഥവാ കശുമാങ്ങ.

കശുവണ്ടി, പറങ്കിയണ്ടി അഥവാ ക്യാഷ്യൂനട്‌സ് എല്ലാവര്‍ക്കും പ്രിയപ്പെട്ട വിഭവമായിരിക്കും. വിലയിലും മുമ്പന്‍. എന്നാല്‍ കശുമാങ്ങുടെ ഗുണങ്ങള്‍ വിസ്മരിച്ചു കളയുന്നവരും ഇതെക്കുറിച്ച് അറിയാത്തവരുമുണ്ട്. ഇവരുടെ അറിവിലേക്കായി..

ഗുണത്തില്‍ നമ്മുടെ ഓറഞ്ചിനൊപ്പമോ ഒരുപിടി മുന്നിലോ നില്‍ക്കും പറങ്കിമാങ്ങയും. ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വൈറ്റമിന്‍ സി ഇതില്‍ അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാര്യം. ഇതിന്റെ ജ്യൂസില്‍ വൈറ്റമിന്‍ ബി 1, ബി 2, ബി 3, കാല്‍സ്യം, അയേണ്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി ലഭിക്കാനും തൊണ്ടയിലെ അണുബാധ മാറ്റാനും ഇത് വളരെ നല്ലതുമാണ്.

ആ്ന്റി ഓക്‌സിഡന്റുകളും പറങ്കിമാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് നല്ലതാണ്. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കാനും ഇത് വളരെ നന്ന്. വയറിലെ വിരകളെ കൊന്നൊടുക്കുവാനും കശുമാങ്ങയ്ക്ക് കഴിവുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് നല്ലതാണ്.


Loading...