ഒച്ചിനെ തുരത്താന്‍ കോളക്കും ബിയറിനും സാധിക്കുമോ ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒച്ചിനെ തുരത്താന്‍ കോളക്കും ബിയറിനും സാധിക്കുമോ ?

ഒരു ശീതളപാനീയം എന്നതിനപ്പുറം ഒച്ചിനെ തുരത്താനും കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം.ചില കര്‍ഷകര്‍ കീടങ്ങളെ അകറ്റി നിര്‍ത്താനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം. ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീണ് ചത്തോളും.കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം.

ഉറുമ്പിന്റെയും പാറ്റയുടെയും പുറത്ത് സ്‌പ്രേ ചെയ്താലും അവ നശിക്കും. അതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ്  ശക്തി നല്‍കുന്നത്. എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും ഇത്തരം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിന്റെ മധുരം സഹായിക്കും.