32 ജില്ലകളിലായി ഈ ബസ് കണ്ടക്ടര്‍ നട്ടുപിടിപ്പിച്ചത് 1,20000 മരങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

32 ജില്ലകളിലായി ഈ ബസ് കണ്ടക്ടര്‍ നട്ടുപിടിപ്പിച്ചത് 1,20000 മരങ്ങള്‍

ഒരു സാദാ ബസ്‌കണ്ടക്ടര്‍ക്ക് എത്രത്തോളം സാമൂഹ്യപ്രതിബദ്ധത ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് തമിഴ്‌നാട്ടിലെ ട്രാന്‍സ്‌പോര്‍ട് ബസ് കണ്ടക്ടറായ യോഗാനന്ദന്‍. 

49വയസ്സുള്ള യോഗാനന്ദന്‍ കഴിഞ്ഞ 28 വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിക്ക് സമ്മാനിച്ചത് ഒരു ലക്ഷത്തിലധികം വൃക്ഷങ്ങളാണ്. ഗാന്ധിപുരത്തില്‍ നിന്നും മരുധുമാലൈയിക്കിടെ 70ഒളം റൂട്ടുകളില്‍ സഞ്ചരിക്കുന്ന യോഗാനന്ദന്‍ തന്റെ വരുമാനത്തിന്റെ 40 ശതമാനവും വൃക്ഷ തൈകള്‍ നട്ട് പിടിപ്പിക്കാനാണ് ചിലവഴിക്കുന്നത്.

പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യത്തെപ്പറ്റി യുവാക്കള്‍ക്കിടയിലും, സ്‌കൂളുകളിലും അദ്ദേഹം ബോധവത്കരിക്കുന്നു. ഇതിനോടകം 1,20000 മരങ്ങളാണ് യോഗാനന്ദന്‍ 32 ജില്ലകളിലായി നട്ട് പിടിപ്പിച്ചത്. നാഗപട്ടണത്തിനടുത്തുള്ള മയിലാദുരൈ സ്വദേശിയാണ് യോഗാനന്ദന്‍. 

അതിനിടെ ജോലിയില്‍ നിന്ന് തുടര്‍ച്ചയായി അവധിയെടുത്തതു മൂലം 17 വര്‍ഷത്തിനിടെ 40ട്രാന്‍സ്ഫറുകളും  യോഗാനന്ദനു ലഭിച്ചു. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരമെന്ന പോലെ ചെല്ലുന്നിടത്തെല്ലാം മരങ്ങള്‍ വച്ചുപിടിപ്പിച്ചു യോഗാനന്ദന്‍.  ഇക്കോ വാരിയര്‍ അവാര്‍ഡ്, സുട്രു സുഴല്‍ സേവൈ വീരര്‍ അവാര്‍ഡ്, സി.എന്‍.എന്‍. ഐബിഎന്‍ റിയല്‍ ഹീറോ, പെരിയാര്‍ പുരസ്‌കാരം തുടങ്ങിയവയെല്ലാം ഇക്കാലയളവിനുള്ളില്‍ യോഗാനന്ദനെ തേടിയെത്തി. 

വൃക്ഷങ്ങളോടുള്ള സ്‌നേഹം മൂലം ട്രീ മാന്‍ എന്ന പേരിലാണ് ഇപ്പോള്‍ യോഗാനന്ദ് അറിയപ്പെടുന്നതു തന്നെ.
 


LATEST NEWS