മല്ലിയില വീട്ടില്‍ തന്നെ വളര്‍ത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മല്ലിയില വീട്ടില്‍ തന്നെ വളര്‍ത്താം

മലയാളിയുടെ രുചികൂട്ടിലെ പ്രധാന ഇനമാണ് മല്ലിയില. വളരെ വൃത്തിഹീനമായ സാഹചര്യങ്ങളിലും അഴുക്കുവെള്ളമൊഴിച്ചുമൊക്കെയാണ് പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ ഇലയ്ക്ക് വേണ്ടി മല്ലി കൃഷി ചെയ്യുന്നത്.കീടനാശിനി പ്രയോഗവും ആവശ്യത്തിനുണ്ട്. വീട്ടില്‍ത്തന്നെ മല്ലിയില കൃഷി ചെയ്യാം

കൃഷി ചെയ്യേണ്ട വിധം

.1. നല്ല പരന്ന നാല് ഇഞ്ച് ആഴമെങ്കിലുമുള്ള ദ്വാരമിട്ട പ്ലാസ്റ്റിക് ട്രേകള്‍, ഗ്രോബാഗ്, ചട്ടി, ചാക്ക് , ഉപയോഗശൂന്യമായ കാറിന്റെ ടയറുകള്‍ എന്നിവയൊക്കെ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം.

2. 1:1:1 എന്ന അനുപാതത്തില്‍ മണ്ണ്, മണല്‍/ചകിരിച്ചോര്‍ ,കമ്പോസ്റ്റ്, ചാണകപ്പൊടി. എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് (കുറേശ്ശെ) ചേര്‍ത്ത് നാല് ഇഞ്ച് കനത്തില്‍ നിറയ്ക്കുക.

3.മല്ലി വിത്ത് (സാധാരണ കടകളില്‍ കിട്ടുന്ന മല്ലി മുളയ്ക്കാന്‍ സാധ്യത കുറവാണ്) ഒരു പേപ്പറില്‍ വച്ച് ഒരു റൂള്‍ത്തടി കൊണ്ട് അമര്‍ത്തി പിളര്‍ക്കുക.4.ചട്ടിയില്‍ നിറച്ച മിശ്രിതത്തില്‍കൈ കൊണ്ട് ഒരിഞ്ച് ആഴത്തില്‍ വരഞ്ഞ് പിളര്‍ന്ന് വിത്തുകള്‍ വരിയായി ഇടുക.