വികസനം വഴിമുട്ടിയ വിനോദസഞ്ചാര കേന്ദ്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വികസനം വഴിമുട്ടിയ വിനോദസഞ്ചാര കേന്ദ്രം

കൊല്ലം :കൊല്ലം ജില്ലയിൽ അഞ്ചലിൽ നിന്ന് 12കിലോമീറ്റര്‍ ചെല്ലുമ്പോൾ ആനകുളം എന്ന സ്ഥലത്തു എത്തി അവിടെ നിന്ന് വനത്തിലൂടെ 3 കിലോമീറ്റര്‍ നടന്നു. 360 കൽപ്പടവുകൾ കയറിയാൽ പ്രകൃതിരമണീയമായ കുടുക്കത്തുപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്താം. സമുദ്ര നിരപ്പിൽ നിന്ന് 840 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്, എന്നാൽ 780മീറ്റർ വരെയേ സഞ്ചാരികൾക്കു കയറാൻ പറ്റുകയുള്ളു ബാക്കി ഭാകം ഉയരയത്തിലാണ്. 

കുടുക്കത്തുപാറയുടെ മറ്റൊരു പ്രതേകത ഇതിന്റെ മുകളിൽനിന്നു 4ജില്ലകളും തമിഴ്നാടിന്റെ ഒരുഭാഗവും കാണാൻ പറ്റുന്നു എന്നതാണ് (കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ) ഈ ഇക്കോ ടൂറിസം പദ്ധതി മുടങ്ങികിടക്കുകയാണ് കാരണം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ കേന്ദ്രം ടൂറിസ്റ്റ് ഡിപ്പാർട്മെന്റിന് വിട്ടുനൽകാത്തതുകൊണ്ടാണ്, 400വർഷത്തോളം പഴക്കമുള്ള ഈ പ്രകൃതിരമണീയമായ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ വികസനം വകുപ്പുകൾ തമ്മിലുള്ള മൽസരം കാരണം മുരടിച്ചിരിക്കുകയാണ്. അധികാരികൾ കണ്ണ് തുറക്കട്ടെ.


LATEST NEWS